തുലാഭാര ത്രാസ് പൊട്ടിയതില്‍ അന്വേഷണം വേണമെന്ന് തരൂര്‍
Wednesday 17 April 2019 2:17 AM UTC
തിരുവനന്തപുരം April 17: ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ സംഭവത്തില്‍ അന്വേഷണം വേണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. തുലാഭാരത്തട്ട് പൊട്ടിവീഴുന്നത് താന്‍ ആദ്യമായാണ് കേള്‍ക്കുന്നത്.
തന്റെ അമ്മയ്ക്കും അന്വേഷണം വേണമെന്ന നിലപാടാണെന്ന് തരൂര്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് തരൂരിനെ ഡിസ്ചാര്‍ജ് ചെയ്തു. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ തരൂര്‍ വൈകീട്ട് പങ്കെടുക്കും.
സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ആരോപണത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറുകയും ചെയ്തു. ഗാന്ധാരിയമ്മന്‍ കോവിലില്‍ പഞ്ചസാര തുലാഭാരം നടത്തവെയാണ് ത്രാസ് പൊട്ടിവീണത്.
സംഭവത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചിരുന്നു.
അട്ടിമറി നടന്നതായി പോലീസ് കണ്ടെത്തിയില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ത്രാസ് അഴിക്കുന്നതായി ദൃശ്യങ്ങളില്‍ കണ്ടില്ല. തുടര്‍ന്നാണ് പോലീസ് ദുരൂഹതയില്ലെന്ന് വിശദീകരിച്ചത്.
കോണ്‍ഗ്രസും എസ്പിയും ഒന്നിക്കും; അഖിലേഷുമായി ധാരണ? സീറ്റ് വിഭജനത്തിലും പ്രകടം!! അതേസമയം, തിങ്കളാഴ്ച രാത്രി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയുണ്ട് എന്നാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഈ ആരോപണം പോലീസ് തള്ളി.
അമിത ഭാരം മൂലം ത്രാസിന്റെ കൊളുത്ത് അടര്‍ന്ന് പോകുകയാണ് ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ പോലീസ് അന്വേഷണം തുടരുന്നുണ്ട്. ശശി തരൂരിന്റെ മൊഴി രേഖപ്പെടുത്തും.
ക്ഷേത്ര ജീവനക്കാരുടെയും മൊഴി എടുക്കും. അമിത ഭാരം കൊണ്ടാണ് അപകടം ഉണ്ടായതെന്ന പോലീസ് വിശദീകരണം തൃപ്തികരമാണ് എന്ന് ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ പ്രതികരിച്ചു.
CLICK TO FOLLOW UKMALAYALEE.COM