തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 250 കോടി ആവശ്യപ്പെടും – UKMALAYALEE

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 250 കോടി ആവശ്യപ്പെടും

Wednesday 30 January 2019 2:36 AM UTC

തിരുവനന്തപുരം Jan 30: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം തേടുന്നു. 250 കോടി രൂപയാണ് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

ശബരിമല വരുമാനത്തില്‍ കുറവ് വന്നതാണ് ബോര്‍ഡിന്റെ നീക്കത്തിന് പിന്നില്‍. ശബരിമല വരുമാനത്തില്‍ ഇത്തവണ 98 കോടി രൂപയുടെ കുറവ് വന്നതായാണ് ബോര്‍ഡിന്റെ കണക്ക്.

പ്രളയത്തെ തുടര്‍ന്ന് ബോര്‍ഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളില്‍ 50 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ബോര്‍ഡ് വ്യക്തമാക്കി. ശബരിമല വരുമാനത്തിലെ കുറവും പ്രളയക്കെടുതിയില്‍ സംഭവിച്ച നഷ്ടവും കണക്കിലെടുത്താണ് സാമ്പത്തിക സഹായം ചോദിക്കുന്നത്.

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതും പ്രളയക്കെടുതിയും കാര്യമായി ബാധിച്ചു.

ബജറ്റിന് മുമ്പ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ബജറ്റ് വിഹിതമായി 250 കോടി രൂപ നല്‍കണമെന്നാണ് ആവശ്യം.

CLICK TO FOLLOW UKMALAYALEE.COM