തിരുവനന്തപുരത്ത് ബിജെപി – സിപിഎം സംഘര്‍ഷം – UKMALAYALEE

തിരുവനന്തപുരത്ത് ബിജെപി – സിപിഎം സംഘര്‍ഷം

Monday 4 November 2019 3:38 AM UTC

തിരുവനന്തപുരം Nov 4 : തിരുവനന്തപുരം മണികണ്‌ഠേശ്വരത്ത് ബിജെപി സിപിഎം സംഘര്‍ഷം. ഇവിടെ നേരത്തെ തന്നെ ബിജെപി സിപിഎം സംഘര്‍ഷം നിലനിന്നിരുന്ന സ്ഥലമാണ് ഇത്. ഇന്ന് ഡിവൈഎഫ്‌ഐ പതാക ദിനത്തോടനുബന്ധിച്ചാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്.

മണികണ്‌ഠേശ്വരത്ത് ഇന്ന് ഡിവൈഎഫ്‌ഐ പതാക ഉയര്‍ത്തിയിരുന്നു. ഇത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ ആര്‍എസ്എസ് ബിജെപി സംഘം മണികണേഠശ്വരം ക്ഷേത്രത്തിന് മുന്നില്‍ വെച്ച് ആക്രമിക്കുകയായിരുന്നു എന്ന് ഡിവൈഎഫ്‌ഐ പറയുന്നത്.

സംഭവത്തില്‍ പരിക്കേറ്റ് ആറ് പേര്‍ താലൂക്ക് ആശുപത്രിയിലും ഏഴ് പേര്‍ ജനറലാശുപത്രിയിലും ചികിത്സ തേടി. സംഘര്‍ഷം തടയാന്‍ എത്തിയ പോലീസുകാര്‍ക്കും പരിക്കേറ്റു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. കനത്ത് പോലീസ് സുരക്ഷയാണ് ഇവിടെ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്.

നേരത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുറെ നാളായി ഇവിടെ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്രയും രൂക്ഷമാകുന്നത് ഇത് ആദ്യമായിട്ടാണ്.

CLICK TO FOLLOW UKMALAYALEE.COM