തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നും നാളെയുമായി എത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ തീരുമാനം – UKMALAYALEE

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നും നാളെയുമായി എത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ തീരുമാനം

Thursday 19 March 2020 5:02 AM UTC

തിരുവനന്തപുരം March 19 : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നും നാളെയുമായി എത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ തീരുമാനം.

50 ബസുകള്‍ ഉടന്‍ എത്തിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. എല്ലാ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യേഗസ്ഥരോടും ഡിഎംഒ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു.

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങില്‍ നിന്നുള്ള വിമാനങ്ങളിലാണ് യാത്രക്കാര്‍ എത്തുന്നത്. ഇന്ന് വൈകുന്നേരം 4 മണി മുതല്‍ നാളെ 8 മണി വരെയാണ് ബസുകള്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തേണ്ടത്.

വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ ഡിഎംഒ പറയുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകണം. ആവശ്യമുള്ള ബസുകള്‍ വിട്ട് നല്‍കാന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചു.

CLICK TO FOLLOW UKMALAYALEE.COM