തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്: 30 ഡോക്ടര്‍മാര്‍ നരീക്ഷണത്തില്‍ – UKMALAYALEE

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്: 30 ഡോക്ടര്‍മാര്‍ നരീക്ഷണത്തില്‍

Friday 17 July 2020 2:09 AM UTC

തിരുവനന്തപുരം July 17: കൊവിഡ് അതിരൂക്ഷമായി തുടരുന്ന തലസ്ഥാനത്തെ മെഡിക്കല്‍ കോളെജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് രോഗബാധ. മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ മൂന്ന് പി.ജി ഡോക്ടര്‍മാര്‍ക്കും രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതേതുടര്‍ന്ന് ആശുപത്രിയിലെ സര്‍ജറി വാര്‍ഡ് അടച്ചു. സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിരോധ നടപടികള്‍ നടത്താനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.

തിരുവനന്തപുരത്ത് പൂന്തുറ അടക്കമുള്ള തീരമേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രദേശത്ത് സൂപ്പര്‍ സ്‌പ്രെഡ് ആയതിനാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

CLICK TO FOLLOW UKMALAYALEE.COM