താന്‍ ഇപ്പോഴും ബി.ജെ.പിയില്‍ തന്നെയാണെന്ന് ശ്രീശാന്ത് – UKMALAYALEE

താന്‍ ഇപ്പോഴും ബി.ജെ.പിയില്‍ തന്നെയാണെന്ന് ശ്രീശാന്ത്

Monday 25 March 2019 4:16 AM UTC

കഴക്കൂട്ടം March 25: താന്‍ ഇപ്പോഴും ബി.ജെ.പിയില്‍ തന്നെയാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. കഴിഞ്ഞ ദിവസം ശശി തരൂരിനെ തിരുവനന്തപുരത്ത് നേരില്‍ കണ്ട ശേഷം ശ്രീശാന്ത് കോണ്‍ഗ്രസിലേക്ക് പോവുകയാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ശ്രീശാന്തിന്റെ പ്രതികരണം.

ശശി തരൂരിനോട് ബഹുമാനമാണ് കേസില്‍ പെട്ടപ്പോള്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിന് നന്ദി പറയാനാണ് തരൂരിനെ കാണാന്‍ പോയത്. കളിയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്.

കോടതി വിധി അനുകൂലമായപ്പോര്‍ മുതിര്‍ന്ന താരങ്ങള്‍ വിളിച്ച് സംസാരിച്ചിരുന്നു. ആറ് വര്‍ഷം കാത്തിരുന്നു. ഇനി 90 ദിവസം കൂടി കാത്തിരിക്കണമെന്ന് മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞുവെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.

ബി.ജെ.പി കാര്യകര്‍ത്താ എന്ന നിലയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല നല്‍കിയാല്‍ പ്രവര്‍ത്തിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു.

തിരുവനന്തപുരം സ്‌പോര്‍ട്‌സ് €ബില്‍ കുട്ടികള്‍ക്കുള്ള അവധിക്കാല €ാസിന്റെ ഉദ്ഘാന ചടങ്ങിന് എത്തിയതായിരുന്നു ശ്രീശാന്ത്.

CLICK TO FOLLOW UKMALAYALEE.COM