തല കറക്കിയുള്ള കിടിലന്‍ ഡാന്‍സ് ; ചുവട് പിടിച്ചപ്പോള്‍ തഴെ : വീഡിയോ വൈറല്‍ (VIDEO) – UKMALAYALEE

തല കറക്കിയുള്ള കിടിലന്‍ ഡാന്‍സ് ; ചുവട് പിടിച്ചപ്പോള്‍ തഴെ : വീഡിയോ വൈറല്‍ (VIDEO)

Monday 14 October 2019 5:41 AM UTC

ബ്രസീല്‍ : തല കറക്കിയുള്ള കിടിലന്‍ ഡാന്‍സിനിടെ തലക്കറങ്ങി പിറകിലേക്ക് ഗായികക്ക് തലയ്ക്ക് പരിക്ക്. പ്രശസ്ത ഗായിക ഗാബി അമാരാന്‍ടോസ് എന്ന ഗായികക്കാണ് പരിക്കേറ്റത്. സ്‌റ്റേജില്‍ ഉണ്ടായിരുന്ന ഡിജെ ഡെസ്‌ക്കില്‍ തലയിടച്ചാണ് പരിക്കേറ്റിരിക്കുന്നത്.

ബ്രസീലിലെ പാരയില്‍ നടന്ന ലംബാറ്റീരിയ ആഘേഷങ്ങള്‍ക്കിടയിലാണ് സംഭവം.

വീണ് പരിക്കേറ്റെങ്കിലും തന്റെ ആരാധകര്‍ക്ക് മുന്നില്‍ പരുപാടി അവസാനിപ്പിക്കാന്‍ നാല്‍പ്പത്തൊന്ന്ക്കാരിയായ ഗാബി തയ്യാറായില്ല.

പിറകിലേക്ക് വീണെങ്കിലും അവിടെ നിന്നും എഴുന്നേറ്റ് പിന്നെയും പാടാന്‍ ഒരുങ്ങുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.

സ്‌റ്റേജില്‍ ചുവട് പിഴച്ച് വീഴുന്ന വീഡിയോ ഗായിക തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്ക്‌വെച്ചത്. ഈ വീഡിയോയിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.

വടക്കന്‍ ബ്രസീലിലെ സംഗീതരൂപമായ ടെക്‌നോബ്രാഗയുടെ അവതരണത്തിലൂടെയാണ് ഗാബി സംഗീത ലോകത്ത് ശ്രദ്ധ നേടുന്നത്.

നാലില്‍ കൂടുതല്‍ തുന്നിക്കെട്ട് വേണ്ടി വന്നെന്നും ആശുപത്രി വിട്ട് വീട്ടില്‍ എത്തിയില്ലെന്നും ഉള്ള കുറിപ്പോടെയാണ് താരം വീഡിയോ പങ്ക്‌വെച്ചിരിക്കുന്നത്.

മുറിവ് ഇത്രയും ആഴത്തിലായിരിക്കുമെന്ന് കരുതിയില്ല. ആരാധകരെ നിരാശപ്പെടുത്താനും ആ സമയത്ത് കഴിഞ്ഞില്ല എന്നു വീഡിയോക്ക് തഴെയുള്ള കുറിപ്പില്‍ പറയുന്നു.

വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റിട്ടും പാട്ട് നിര്‍ത്താത്ത ഗായികയ്ക്ക് അഭിനന്ദനവുമവയി നിരവധിയാളുകളാണ് രംഗത്തെത്തിയത്.

https://www.instagram.com/p/B3iPQhcALeY/

CLICK TO FOLLOW UKMALAYALEE.COM