തലസ്ഥാനത്ത് നഴ്‌സുമാര്‍ക്കെതിരേ അവഹേളനം; ജോലിഭാരത്തിന് പുറമേ അവഹേളനവും സഹിച്ച് ദൈവത്തിന്റെ മാലാഖമാര്‍ – UKMALAYALEE

തലസ്ഥാനത്ത് നഴ്‌സുമാര്‍ക്കെതിരേ അവഹേളനം; ജോലിഭാരത്തിന് പുറമേ അവഹേളനവും സഹിച്ച് ദൈവത്തിന്റെ മാലാഖമാര്‍

Thursday 16 April 2020 1:48 AM UTC

ന്യൂഡല്‍ഹി April 16: കൊറോണ പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് ഏറ്റവുമധികം കഷ്ടത അനുഭവിക്കുന്ന വിഭാഗമാണ് ആരോഗ്യപ്രവര്‍ത്തകര്‍. പ്രത്യേകിച്ചും നഴ്‌സുമാര്‍. എന്നാല്‍, തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായ സാമൂഹിക ബഹിഷ്‌കരണം നടക്കുന്നുവെന്ന് പരാതി.

മലയാളി നഴ്‌സുമാര്‍ക്ക് കടയുടമ സാധനങ്ങള്‍ നല്‍കിയില്ലെന്നാണ് പരാതി.

ഇതുമാത്രമല്ല, നഴ്‌സുമാരുടെ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ ശുചീകരണ പ്രവര്‍ത്തകര്‍ പോലും എത്താത്ത അവസ്ഥയും ഉണ്ട്.

ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനെ താമസസ്ഥലത്തു നിന്നും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന അവസ്ഥയും ഉണ്ടായി.

തലസ്ഥാനത്ത് നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും ജോലിക്ക് പുറമേ ഇത്തരത്തിലുളള ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ‘ഭക്ഷണം വാങ്ങാന്‍ കടയില്‍ പോയിരുന്നു.

ആശുപത്രിയില്‍ രോഗികളുമായി ഇടപഴകുന്നവരാണ് ഞങ്ങളെന്നതിനാല്‍ സാധനങ്ങള്‍ തരാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കടയുടമ പറഞ്ഞത്’, ഡല്‍ഹിയിലെ മലയാളിയായ ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നു.

കൊറോണ രോഗം സ്ഥിരീകരിച്ച നഴ്‌സിന്റെ സഹപ്രവര്‍ത്തകരോട് വീടൊഴിയാനും ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരില്‍ 25ല്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് കണക്ക്.

അതിനിടെയാണ് കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ സാമൂഹിക ബഹിഷ്‌കരണം നടക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM