തലസ്ഥാനത്ത് ഗതാഗതം നിയന്ത്രിക്കാന്‍ ‘ചീറ്റകള്‍’ വരുന്നു – UKMALAYALEE

തലസ്ഥാനത്ത് ഗതാഗതം നിയന്ത്രിക്കാന്‍ ‘ചീറ്റകള്‍’ വരുന്നു

Monday 25 November 2019 5:11 AM UTC

തിരുവനന്തപുരം Nov 25 : തലസ്ഥാനത്ത് ഗതാഗതം നിയന്ത്രിക്കാന്‍ ചീറ്റകള്‍ വരുന്നു. നഗരത്തില്‍ ചീറ്റകള്‍ എന്ന പേരില്‍ ആറ് പ്രത്യേക വണ്ട് ഇറക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ട്രാഫിക്ക് നിയന്ത്രിക്കുന്നതിനായി ആപ്പും കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് ഇപ്പോള്‍ 10 ലക്ഷത്തിലധികം വാഹനങ്ങളാണുള്ളത്. ഇത്രയും വണ്ടികള്‍ക്കാവിശ്യമായ സൗകര്യങ്ങള്‍ നഗരത്തിലില്ല.

രാജ്യത്ത് ഏറ്റവും വേഗത്തില്‍ വികസിക്കുന്ന നഗരത്തില്‍ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിന് വേണ്ടി പോലീസ് റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുമായി ഡിജിപി കൂടിക്കാഴ്ച നടത്തി.

ഗള്‍ഫ് രാജ്യങ്ങളിലെ പോലെയുള്ള ഗതാഗത നിയമം തലസ്ഥാനത്തും നടപ്പിലാക്കണമെന്നും ഡിജിപി പറഞ്ഞു.

നഗരത്തില്‍ കൂടിതല്‍ ക്യാമറ സ്ഥാപിക്കുക, നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ ആറ് വാഹനങ്ങള്‍ നഗരത്തില്‍ പുതിയതായി ഇറക്കുക, എംജി റോഡിലെ പ്രകടനം മറ്റ് റോഡിലേക്ക് മാറ്റുക, ഗതാഗതക്കുരുക്ക് കൂടുതല്‍ ഉള്ള സ്ഥലത്ത് വണ്‍വേ കൊണ്ടുവരിക് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വിവിധ റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ മുന്നോട്ട് വെച്ചു.

നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഡിജിപി വ്യക്തമാക്കി.

CLICK TO FOLLOW UKMALAYALEE.COM