Thursday 24 October 2019 4:33 AM UTC
KOCHI Oct 24: നടന് ഷെയ്ന് നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജുമായുണ്ടായ തര്‍ക്കം പരിഹരിക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായി.
നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നടത്തിയ സംയുക്ത ചര്‍ച്ചയ്ക്കൊടുവിലാണ് പ്രശ്നം ഒത്തുതീര്‍പ്പിലെത്തിയത്. അടുത്ത മാസം 16-ാം തീയതി മുതല്‍ ജോബിയുടെ സിനിമയില്‍ ഷെയ്ന് അഭിനയിക്കും.
മാധ്യമങ്ങളില്‍ ഷെയ്ന്റെ കുടുംബത്തെ അവഹേളിച്ചതിന് ജോബി ജോര്‍ജ് മാപ്പ് പറഞ്ഞു. ജോബി നിര്‍മ്മാതാവായ അടുത്ത ചിത്രത്തില്‍ നിന്നും ഷെയ്ന് പിന്മാറുകയും ചെയ്തു.
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് പരസ്പരം മാപ്പ് പറഞ്ഞു. ചര്‍ച്ചയില്‍ പൂര്‍ണം തൃപ്തനാണെന്നും ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം ഷെയ്ന് പ്രതികരിച്ചു.
തന്റെ മാനേജരെ വിളിച്ച് കുടുംബത്തെ അവഹേളിച്ചതിന്റെ പേരിലാണ് ലൈവ് പോയതെന്ന് ഷെയ്ന് മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ പ്രേക്ഷകര്‍ക്ക് വേണ്ടിയാണെന്നും ഷെയ്ന് പ്രതികരിച്ചു.
മറ്റൊരു സിനിമയ്ക്കായി ഷെയ്ന് മുടി മുറിച്ചതിന് ജോബി വധ ഭീഷണി മുഴക്കിയെന്നാരോപിച്ച ഓഡിയോ ക്ലിപ്പുകള്‍ ഷെയ്ന് പുറത്തുവിട്ടിരുന്നു. ഷെയ്ന് ഷൂട്ടിങ് കരാര്‍ ലംഘിച്ചുവെന്നായിരുന്നു ജോബിയുടെ ആരോപണം.
CLICK TO FOLLOW UKMALAYALEE.COM