തമിഴ് റോക്കേഴ്‌സ് വീണ്ടുമെത്തി; തീവണ്ടിയും ഒരു കുട്ടനാടന്‍ ബ്ലോഗും ഇന്റര്‍നെറ്റില്‍ – UKMALAYALEE

തമിഴ് റോക്കേഴ്‌സ് വീണ്ടുമെത്തി; തീവണ്ടിയും ഒരു കുട്ടനാടന്‍ ബ്ലോഗും ഇന്റര്‍നെറ്റില്‍

Monday 17 September 2018 3:02 AM UTC

KOCHI Sept 17: മമ്മൂട്ടി നായകനായ കുട്ടനാടന്‍ ബ്ലോഗ്, ടോവിനോ തോമസ് നായകനായ തീവണ്ടി എന്നീ മലയാള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍.

 

കുട്ടനാടന്‍ ബ്ലോഗ് ഞായറാഴ്ച ഉച്ചയ്ക്കാണ് ഇന്റര്‍നെറ്റിലെത്തിയത്. ദുബായില്‍ നിന്നുമാണ് ചിത്രം തമിള്‍ റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

 

തീവണ്ടി കഴിഞ്ഞ ദിവസം തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു. ഇരു ചിത്രങ്ങളുടെയും നിര്‍മാതാക്കള്‍ ഡിജിപിക്കു പരാതി നല്‍കിയിട്ടുണ്ട്.

 

ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു.

 

CLICK TO FOLLOW UKMALAYALEE.COM