‘തമിഴ്‌നാട്ടില്‍ ഇനി കടകള്‍ അടയ്ക്കില്ല’; 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും – UKMALAYALEE
foto

‘തമിഴ്‌നാട്ടില്‍ ഇനി കടകള്‍ അടയ്ക്കില്ല’; 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും

Friday 7 June 2019 8:33 AM UTC

ചെന്നൈ : തമിഴ്‌നാട്ടില്‍ ഇനി കടകള്‍ അടയ്ക്കില്ല. മൂന്ന് വര്‍ഷത്തേയ്ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ 24 മണിക്കൂറും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. ഇതിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതിയും നല്‍കി. ചില നിബന്ധനകള്‍ പാലിക്കണമെന്ന് മാത്രം.

കുറ്ഞത് 10 ജീവനക്കാരെങ്കിലുമുള്ള കടകള്‍ക്കാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക. എന്നാല്‍, കടകളില്‍ ജോലിചെയ്യുന്നവരുടെ ജോലിസമയം എട്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ല.

ഓവര്‍ടൈം ഉള്‍പ്പെടെ 10 മണിക്കൂര്‍ വരെ ആകാമെങ്കിലും വനിതാ ജീവനക്കാരെ രാത്രി ജോലിക്ക് നിര്‍ബന്ധിക്കരുത്.

എന്തെങ്കിലും തരത്തില്‍ വനിതകള്‍ക്ക് രാത്രിയില്‍ ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അവര്‍ക്ക് വാഹന സൗകര്യം ഒരുക്കി നല്‍കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്.

രാത്രിയില്‍ ജോലി ചെയ്യന്ന ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ അതാത് ഷോപ്പുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും കടയുടമകള്‍ക്കുള്ള നിബന്ധനകളില്‍ പറയുന്നു.

CLICK TO FOLLOW UKMALAYALEE.COM