തമിഴ്‌നാട്ടിലെ ക്യമ്പസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി – UKMALAYALEE

തമിഴ്‌നാട്ടിലെ ക്യമ്പസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി

Tuesday 21 August 2018 10:45 PM UTC

ചെന്നൈ Aug 22 : തമിഴ് നാട്ടിലെ ക്യാമ്പസുകളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് കൊളിജിയറ്റ് എജ്യുക്കേഷന്‍ ആണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ചെന്നൈയിലുള്ള എല്ലാ കൊളേജുകള്‍ക്കും സര്‍ക്കുലറിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

തമിഴ് നാട്ടിലെ സര്‍ക്കാര്‍ കോളേജുകള്‍ക്കുപുറമെ എയ്ഡഡ് കോളേജുകള്‍ക്കും. സ്വാശ്രയകോളേജുകള്‍ക്കും നിരോധനം ബാധകമാണ്.

ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നെന്നും ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു.

മാത്രമല്ല പരിക്ഷാ ഹാളുകളില്‍ കോപ്പിയടിക്കായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതുമാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കാന്‍ കാരണം.

വിലക്കിനെതിരെ വിദ്യാര്‍ത്ഥികളുടെ ശക്താമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. അണ്ണാസര്‍വ്വകലാശാലയില്‍ മൊബൈല്‍ ഉപയോഗം വിലക്കിയിരുന്നെങ്കിലും വിദ്യാര്‍ഥികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിരോധനം ക്ലാസ്മുറികളില്‍ മാത്രമായി ഒതുക്കാന്‍ തീരുമാനിച്ചിരുന്നു.

CLICK TO FOLLOW UKMALAYALEE.COM