ട്രിവാന്‍ഡ്രം ലോഡ്ജ് ടീം വീണ്ടും ഒന്നിക്കുന്നു: ഇനി ‘മദ്രാസ് ലോഡ്ജ്’ – UKMALAYALEE

ട്രിവാന്‍ഡ്രം ലോഡ്ജ് ടീം വീണ്ടും ഒന്നിക്കുന്നു: ഇനി ‘മദ്രാസ് ലോഡ്ജ്’

Friday 3 August 2018 2:23 AM UTC

KOCHI Aug 3: ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വികെ പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്ന അടുത്ത ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘മദ്രാസ് ലോഡ്ജ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

‘ദ ലോഡ്ജ് റിനോവേറ്റഡ്’ എന്നാണ് ടാഗ് ലൈന്‍. ട്രിവാന്‍ഡ്രം ലോഡ്ജുമായി ചിത്രത്തിനെന്തെങ്കിലും ബന്ധമുണ്ടോ എന്ന ആകാംഷയിലാണ് ആരാധകര്‍.

999 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വികെപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് അനൂപ് മേനോനാണ്.

ബ്യൂട്ടഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നിവയാണ് അനൂപ് മേനോനും വികെപിയും ചേര്‍ന്നെടുത്ത ചിത്രങ്ങള്‍. ഇവ രണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയസൂര്യ രണ്ടു ചിത്രങ്ങളിലും പ്രധാന കഥാപാത്രമായിരുന്നു.

ജയസൂര്യ-അനൂപ് മേനോന്‍ കൂട്ടുകെട്ടിനും വലിയ സ്വീകാര്യത കിട്ടി. ഈ കൂട്ടുകെട്ടും പുതിയ ചിത്രത്തിലുണ്ടാകുമോ എന്ന ആകാംഷയും ആരാധകര്‍ക്കുണ്ട്.

CLICK TO FOLLOW UKMALAYALEE.COM