ടോക്കിയോ ഒളിമ്പിക്‌സ് ന് തിരശ്ശീല വീഴുന്നു, മെഡൽ പട്ടികയിൽ ഇന്ത്യ 47 -മത് – UKMALAYALEE

ടോക്കിയോ ഒളിമ്പിക്‌സ് ന് തിരശ്ശീല വീഴുന്നു, മെഡൽ പട്ടികയിൽ ഇന്ത്യ 47 -മത്

Sunday 8 August 2021 7:54 AM UTC

ടോക്കിയോ Aug 8: ഒളിമ്പിക്‌സിന്റെ 17 ആം ദിനം ഇന്ത്യയ്ക്ക് മത്സരങ്ങളില്ല. ഇന്ത്യയുടെ ഒളിമ്പിക് ക്യാംപയിന് ശനിയാഴ്ച്ചയാണ് തിരശ്ശീല വീണത്. അവസാന ഇനത്തില്‍ സ്വര്‍ണം കുറിച്ചുകൊണ്ടാണ് ഇന്ത്യയുടെ മടക്കം. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര കുറിച്ച പൊന്നിന്‍ തിളക്കം ഉള്‍പ്പെടെ ടോക്കിയോയില്‍ ഏഴു മെഡലുകളുണ്ട് ഇന്ത്യയ്ക്ക്.

31 സ്വര്‍ണവും 31 വെള്ളിയും 18 വെങ്കലവുമടക്കം 38 മെഡലുകള്‍ കരസ്ഥമാക്കിയ ചൈനയാണ് പട്ടികയില്‍ ഒന്നാമത്. 36 സ്വര്‍ണവും 39 വെള്ളിയും 33 വെങ്കലവുമായി അമേരിക്ക രണ്ടാമതുണ്ട്. ജപ്പാനാണ് മൂന്നാമത്. 27 സ്വര്‍ണവും 12 വെള്ളിയും 17 വെങ്കലവും ജപ്പാന്‍ കുറിക്കുന്നു. ഇന്ത്യ 47 ആം സ്ഥാനത്താണ്.

CLICK TO FOLLOW UKMALAYALEE.COM