ടെലിവിഷന്‍ ഷോയില്‍ പൊട്ടിക്കരഞ്ഞ് സണ്ണി ലിയോണ്‍ – UKMALAYALEE

ടെലിവിഷന്‍ ഷോയില്‍ പൊട്ടിക്കരഞ്ഞ് സണ്ണി ലിയോണ്‍

Tuesday 30 April 2019 2:30 AM UTC

April 30: സിനിമയ്ക്കപ്പുറത്ത് മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നടിയാണ് സണ്ണി ലിയോണ്‍. പോണ്‍ സിനിമകളിലൂടെ ബോളിവുഡിലേക്ക് കാലെടുത്തുവച്ച താരം വളരെ പെട്ടന്നു തന്നെ ആരാധകരെ കീഴടക്കി.

അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോയില്‍വെച്ച്് സണ്ണി തനിക്കുണ്ടായ ദുരനുഭവങ്ങളെ പറ്റി തുറന്നു പറഞ്ഞു. അതിനിടെ സഹപ്രവര്‍ത്തകനായിരുന്ന പ്രഭാകര്‍ എന്നൊരാളുടെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സണ്ണി ലിയോണ്‍ പൊട്ടിക്കരയുകയാണുണ്ടായത്.

വൃക്കരോഗം ബാധിച്ച പ്രഭാകറിന്റെ ചികിത്സയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് സണ്ണി ലിയോണ്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഒരുപാട് പേര്‍ ഇതിനെ വിമര്‍ശിക്കുകയാണുണ്ടായത്. ഇയാള്‍ മരണപ്പടുകയും ചെയ്തു.

കോടികള്‍ സമ്പാദിക്കുന്ന നടി എന്തിനാണ് സഹപ്രവര്‍ത്തകന്റെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാരോട് ഇരക്കുന്നത് എന്നതായിരുന്നു പലരുടേയും ചോദ്യം.

പ്രഭാകറിന് വൃക്ക മാറ്റി വെക്കാന്‍ സണ്ണി ലിയോണ്‍ ഒരു ബാഗിന് ചെലവാക്കുന്ന പണം മതിയെന്നും ചിലര്‍ പോസ്റ്റിന് മറുപടിയായി കുറിച്ചു. ഇതെക്കുറിച്ച് സംസാരിച്ചപ്പോഴാണ് സണ്ണി ലിയോണ്‍ വികാരാധീനയായത്.

താന്‍ പോസ്റ്റ് ഇടുന്നതിനു മുന്‍പു തന്നെ പ്രഭാകറിന് അസുഖം ഉണ്ടായിരുന്നെന്നും അപ്പോള്‍ അദ്ദേഹത്തിന്റെ എല്ലാ ചെലവും വഹിച്ചിരുന്നത് താനും ഡാനിയും കൂടി ആയിരുന്നെന്നും സണ്ണി പറയുന്നു.

വൃക്ക അത്രമാത്രം തകരാറിലായതിനാല്‍ ആശുപത്രി ചെലവിനും, രക്തം മാറ്റി വയ്ക്കുന്നതിനും നല്ല തുക ആവശ്യമായിരുന്നു സണ്ണി പറയുന്നു.

ഒരുപാട് കാലം പരിചയമുള്ള സുഹൃത്തുക്കളോ അല്ലെങ്കില്‍ സഹപ്രവര്‍ത്തകനോ മരണത്തിലേക്ക് നീങ്ങുകയാണ് എന്നറിയുമ്പോള്‍ നമ്മള്‍ സ്വാഭാവികമായും പരിഭ്രാന്തരാകും. പ്രഭാകര്‍ വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളായിരുന്നു.

ആളുകള്‍ക്ക് അയാളെ വലിയ ഇഷ്ടവുമായിരുന്നു. അയാളുടെ ചികിത്സയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല ഞാന്‍ അത് പോസ്റ്റ് ചെയ്തത്, അദ്ദേഹത്തിന് കുടുംബമുണ്ട്, ഒരു മകനുണ്ട്.

ഇന്‍ഡസ്ട്രിയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും താല്‍പര്യം ഉണ്ടെങ്കില്‍ അത് ചെറിയ തുകയാണെങ്കില്‍ പോലും അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് കരുതിയാണ് ഞാന്‍ അങ്ങനെ ചെയ്തത്.

CLICK TO FOLLOW UKMALAYALEE.COM