ടി.വി അനുപമയുടെ യഥാര്‍ത്ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ്; സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം – UKMALAYALEE

ടി.വി അനുപമയുടെ യഥാര്‍ത്ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ്; സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം

Monday 8 April 2019 1:45 AM UTC

തൃശൂര്‍ April 8: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിച്ച കലക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം.

അനുപമയുടെ യഥാര്‍ത്ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണെന്നും അവരുടെ നടപടിക്ക് പിന്നില്‍ മത്തിന് പങ്കുണ്ടെന്നുമാണ് വിദ്വേഷ പ്രചരണം നടന്നുകൊണ്ടിരിക്കുന്നത്.

നൂറുകണക്കിന് സംഘപരിവാര്‍ അനുകൂലികളും ബി.ജെ.പിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഈ വിദ്വേഷ പ്രചരണം നടത്തുന്നുണ്ട്. അതേസമയം ബി.ജെ.പിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ടി.വി അനുപമ പറഞ്ഞു.

സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്റെ ജോലിയുടെ ഭാഗമാണെന്നും അനുപമ പറഞ്ഞു.

സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ പറഞ്ഞു.

സുരേഷ് ഗോപിക്കെതിരെ ജില്ലാ കലക്ടര്‍ ടി.വി അനുപമ നോട്ടീസ് അയച്ചത് ചട്ടലംഘനം ബോധ്യപ്പെട്ടത് കൊണ്ടാണെന്ന് മീണ പറഞ്ഞു.

വിഷയത്തില്‍ കലക്ടര്‍ക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാമെന്നും മീണ കൂട്ടിച്ചേര്‍ത്തു.

CLICK TO FOLLOW UKMALAYALEE.COM