ടി.പി ചന്ദ്രശേഖരന്‍ വധകേസിനു പിന്നില്‍ പി ജയരാജന്‍,അന്വേഷണം മുമ്പോട്ട് പോയിരുന്നെങ്കില്‍ കുടുങ്ങുക പിണറായി വിജയന്‍: കെ.സുധാകരന്‍ – UKMALAYALEE
foto

ടി.പി ചന്ദ്രശേഖരന്‍ വധകേസിനു പിന്നില്‍ പി ജയരാജന്‍,അന്വേഷണം മുമ്പോട്ട് പോയിരുന്നെങ്കില്‍ കുടുങ്ങുക പിണറായി വിജയന്‍: കെ.സുധാകരന്‍

Saturday 8 June 2019 2:57 AM UTC

KOCHI June 8: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സി.പി.ഐ.എം നേതാവ് പി.ജയരാജനാണെന്ന് കെ.സുധാകരന്‍.

അന്വേഷണം മുന്നോട്ടു പോയിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുങ്ങിയേനെയെന്നും സുധാകരന്‍ പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേസുമായി ബന്ധപ്പെട്ട തെളിവുകളൊക്കെ പാതിവഴിയില്‍ നഷ്ടമായി. തുടങ്ങിയ പോലെ മുന്നോട്ടു പോയിരുന്നുവെങ്കില്‍ പല പ്രമുഖ വ്യക്തികളും കുടുങ്ങിയേനെ.

യു.ഡി.എഫ് ഭരണകാലത്തെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിരുന്നു. അത് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ‘ സുധാകരന്‍

അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചിട്ടുണ്ടെന്നും അതില്‍ ഒരു ഡി.വൈ.എസ്.പിക്ക് കേസ് അന്വേഷണം ഇവിടെ വച്ച് നിര്‍ത്തണമെന്ന് ശാസന ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ശാസിച്ചത് ആരാണെന്നു അറിയില്ലെന്നും അന്ന് അദ്ദേഹം തന്റെ കൈയിലെ പേന വലിച്ചെറിഞ്ഞ് ഇനി കേരള സര്‍ക്കാരിന്റെ ഭാഗമായി ജോലി ചെയ്യില്ലെന്ന് പറഞ്ഞെന്നും സുധാകരന്‍ പറഞ്ഞു.

നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്യൂട്ടേഷനില്‍ ജോലി നോക്കുകയാണ് അദ്ദേഹം. കെ സുധാകരന്‍ ചന്ദ്രശേഖരന്‍ വധത്തെ കുറിച്ച് വ്യക്തമാക്കി.

CLICK TO FOLLOW UKMALAYALEE.COM