ജാതി സംഘടനകളുടെ പ്രതിഷേധം : ആർട്ടിക്കിൾ 15 പ്രദർശനം നിർത്തിവെച്ചു – UKMALAYALEE

ജാതി സംഘടനകളുടെ പ്രതിഷേധം : ആർട്ടിക്കിൾ 15 പ്രദർശനം നിർത്തിവെച്ചു

Sunday 30 June 2019 11:50 PM UTC

കാൻപൂർ July 1 : ബോളിവുഡ് ചിത്രമായ ആർട്ടിക്കിൾ 15 പ്രദർശനം നിർത്തിവെച്ചു. ചിത്രം പ്രദർശനം നടത്തിയ തീയേറ്ററുകൾക്ക് നേരെ ജാതി സംഘടന നടത്തിയ ആക്രമണം കൊണ്ടാണ് ചിത്രത്തിന്റെ പ്രദർശനം നിർത്തി വെച്ചത്.

അനുഭവ സിങ് സംവിധാനം ചെയ്ത ചിത്രത്തിൽ ആയുഷ്മാൻ ഖുറാനയാണ് മുഖ്യ വേഷത്തിൽ എത്തുന്നത്. ചിത്രം മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ടിരുന്നപ്പോഴാണ് പ്രതിഷേധവുമായി ജാതി സംഘടനകൾ രംഗത്തെത്തിയത്.

തീയേറ്ററിന് മുന്നിൽ മുദ്രാവാക്യങ്ങൾ മുഴക്കുകയും പോസ്റ്ററുകൾ കീറുകയും സംഘം ചെയ്തു. തുടർന്ന് തിയേറ്റർ ഉടമകൾ നടത്തിയ ചർച്ചയിൽ പ്രദർശനം നിർത്തിവെക്കാൻ തീരുമാനമായത്.

ചിത്രം എല്ലാ തിയേറ്ററുകളിലും ഹൗസ്ഫുൾ ആണെന്നും, എന്നാൽ സുരക്ഷയുടെ കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സാധിക്കില്ലെന്നും ഉടമകൾ വ്യക്തമാക്കി.

എല്ലാ ജില്ലകളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ കാൻപൂരിലെ ബ്രാഹ്മണർ മാത്രം എന്തുകൊണ്ട് അസ്വസ്ഥമാകുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിഷ്ക്രിയ നിലാപാടിൽ അസ്വസ്ഥനാണെനും ചിത്രത്തിന്റെ സംവിധായകൻ അനുഭവ സിംഗ് പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 15നെ പറ്റി പ്രദിപാദിക്കുന്നതാണ് ചിത്രം. ജാതി കൊലപാതങ്ങളെക്കുറിച്ച് പറയുന്ന ചിത്രം ഒരു കുറ്റാന്വേഷണ കഥയായിട്ടാണ് മുന്നോട്ടുപോകുന്നത്.

2014ലെ ബദുവാൻ കൂട്ടബലാത്സംഗ കേസ്, 2016ലെ ഉന ആക്രമണം എന്നിവയൊക്കെ ചിത്രത്തിൽ പറയുന്നുണ്ട്.

CLICK TO FOLLOW UKMALAYALEE.COM