ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്: അന്വേഷണ സംഘം വിപുലീകരിക്കാന്‍ തീരുമാനിച്ചു – UKMALAYALEE

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്: അന്വേഷണ സംഘം വിപുലീകരിക്കാന്‍ തീരുമാനിച്ചു

Monday 10 September 2018 3:44 AM UTC

തിരുവനന്തപുരം Sept 10: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കാന്‍ തീരുമാനിച്ചു.

രണ്ട് സി.ഐമാരെയും ഒരു എസ്.ഐയേയും ഉള്‍പ്പെടുത്തിയാണ് സംഘം വിപുലീകരിക്കുന്നത്. ചൊവ്വാഴ്ച അന്വേഷണ സംഘത്തിന്റെ യോഗം ഐ.ജി വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.

കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ വിമര്‍ശനം വ്യാപകമായതിന് പിന്നാലെ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ സമരം തുടങ്ങിയിരുന്നു.

ഇതാണ് അന്വേഷണ സംഘം വിപുലീകരിക്കാന്‍ കാരണം. നേരത്തെ വൈക്കം ഡി.വൈ.എസ്.പിക്ക് മാത്രമാണ് അന്വേഷണ ചുമതല ഉണ്ടായിരുന്നത്. ഇതാണ് അന്വേഷണ സംഘമായി വിപുലീകരിച്ചിരിക്കുന്നത്.

കടുത്തുരുത്തി, വാകത്താനം സി.ഐമാരെയും ഒരു എസ്.ഐയേയുമാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ മൊഴിയെടുക്കല്‍ ആവശ്യമായതിനാല്‍ കാലതാമസം ഒഴിവാക്കാനാണ് അന്വേഷണ സംഘം വിപുലീകരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

കോട്ടയത്ത് വച്ച് ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേരും. അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കും.

CLICK TO FOLLOW UKMALAYALEE.COM