
ജയിക്കാന്‍ വേണ്ടത് ഒരു ബോളില്‍ ആറ് റണ്‍സ് ; ബാറ്റ് ചെയ്ത് ഒരു റണ്‍സ് പോലും എടുക്കാതെ തന്നെ ടീം ജയിച്ചു ; ലാസ്റ്റ് ബോള്‍ എന്നിട്ടും ബാക്കി…!!
Wednesday 16 January 2019 12:08 PM UTC
മുംബൈ Jan 16: ഒരു ബോളില്‍ വേണ്ടത് ആറ് റണ്‍സ് ഒരു പന്തുപോലും അടിക്കാതെ തന്നെ എതിര്‍ടീം ജയിച്ചു എന്നിട്ടും ഒരു ബോള്‍ ബാക്കിയായി.
ആന്ധ്രയില്‍ നടന്ന ഒരു ക്രിക്കറ്റ് മത്സരം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത് അതിന്റെ മത്സരഫലം ഏറെ ചിരിപ്പിക്കുന്നതായതിനാലാണ്. അവസാന ഓവറിന്റെ വീഡിയോ ചിരിപ്പിച്ചു വീഴ്ത്തും.
പാഡ്ലെഗോണിലെ ആദര്‍ശ് ക്രിക്കറ്റ് ക്ളബ്ബിന്റെ 2019 ലെ ടൂര്‍ണമെന്റില്‍ ദോംബിവ്ളിയിലെ ദേശായി ക്രിക്കറ്റ് ക്ളബ്ബും ജൂണി ക്രിക്കറ്റ് ക്ളബ്ബും തമ്മിലായിരുന്നു മത്സരം.
അവസാന പന്തില്‍ ആറു റണ്‍സ് വേണമെന്നിരിക്കെ തോറ്റ ടീമിന്റെ ബൗളര്‍ ആറ് വൈഡ് എറിയുകയായിരുന്നു. എതിര്‍ടീം ഒരു റണ്‍സ് പോലും ബാറ്റിംഗിലൂടെ എടുക്കാതെ ജയിച്ചിട്ടും പിന്നെയും വൈഡ് ബോളിന്റെ റീ ബോള്‍ ബാക്കിയായിരുന്നു.
അവസാന പന്തിലേക്ക് വരുമ്പോള്‍ ദേശായി ടീമിന്റെ സ്കോര്‍ 4.5 പന്തില്‍ നാലിന് 70 ആയിരുന്നു. അവസാന പന്തില്‍ ആറു റണ്‍സ് വേണമെന്നിരിക്കെയായിരുന്നു അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ കളിയില്‍ സംഭവിച്ചത്്
ഇടം കയ്യനായ ബൗളര്‍ ആറു തവണയോളം വൈഡ് എറിഞ്ഞതോടെ കളി ജയിച്ചിട്ടും അവസാന പന്ത് തീര്‍ന്നില്ല. ഒരു റണ്‍സ് പോലും എടുക്കാതെ തന്നെ ദേശായി ടീമിന് വിജയലക്ഷ്യമായ 76 കിട്ടി.
അവസാന പന്തും വൈഡായി മാറിയതോടെ ബൗളറെ ഫീല്‍ഡര്‍മാര്‍ ചീത്ത വിളിക്കുന്നതു കാണാം. കളിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
അതേസമയം ഇത് ഒത്തുകളിയാണെന്ന ഊഹാപോഹവും ഉയര്‍ന്നിട്ടുണ്ട്.
CLICK TO FOLLOW UKMALAYALEE.COM