ജമ്മുകാശ്മീര്‍ സെക്രട്ടറിയേറ്റില്‍ നിന്നും സംസ്ഥാന പതാക നീക്കം ചെയ്തു, ത്രിവര്‍ണ പതാക ഉയര്‍ത്തി – UKMALAYALEE

ജമ്മുകാശ്മീര്‍ സെക്രട്ടറിയേറ്റില്‍ നിന്നും സംസ്ഥാന പതാക നീക്കം ചെയ്തു, ത്രിവര്‍ണ പതാക ഉയര്‍ത്തി

Monday 26 August 2019 12:53 PM UTC

ശ്രീനഗര്‍ Aug 26: ജമ്മു കാശ്മീര്‍ സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ നിന്ന് സംസ്ഥാന പതാക നീക്കം ചെയ്തു.

പകരം ദേശീയ പതാക ഉയര്‍ത്തി. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം നീക്കം ചെയ്തതിനു പിന്നാലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും സംസ്ഥാന പതാക നീക്കം ചെയ്ത് തുടങ്ങിയിരുന്നു.

സിവില്‍ സെക്രട്ടറിയേറ്റില്‍ നിന്നും പതാക നീക്കം ചെയ്തിരുന്നില്ല.

അതേസമയം ഇനി ഇവിടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക മാത്രമേ കാണാനാകൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജമ്മു കാശ്മീരിന്റെ ഭരണ സിരകേന്ദ്രമായ സിവില്‍ സെക്രട്ടറിയേറ്റ് ശ്രീനഗറിലാണ് സ്ഥിതിടെയ്യുന്നത്.

ജമ്മുകാശ്മീരിന് സ്വന്തമായുള്ള പതാകയായിരുന്നു നേരത്തെ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ഉണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ ഈ പതാക ഔദ്യോഗികമല്ലാതായി.

CLICK TO FOLLOW UKMALAYALEE.COM