ചൂടത്ത് മദ്യം കഴിച്ചാല്‍ മരണം വരെ സംഭവിക്കും – UKMALAYALEE

ചൂടത്ത് മദ്യം കഴിച്ചാല്‍ മരണം വരെ സംഭവിക്കും

Thursday 28 March 2019 2:26 AM UTC

KOCHI March 28: വേനല്‍ കടുത്തതോടെ ചൂട് വര്‍ദ്ധിക്കുകയാണ്. ദിവസവും സൂര്യഘാത വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ആഹാരത്തിലും ജീവിതചര്യയിലും ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ്. മദ്യം കഴിക്കുന്നവരും ഈ സമയത്ത് ശ്രദ്ധിക്കണമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ ചൂട് കാലത്ത് മദ്യപാനം നല്ലതല്ലെന്നാണ് വിദഗ്ദ ഡോക്ടര്‍മാര്‍ പറയുന്നത്.

ചൂട് കൂടിയ സമയങ്ങളില്‍, ഉച്ച സമയങ്ങളില്‍ മദ്യപിച്ചാല്‍ ശരീരം അമിതമായി ചൂടാവുന്നത് മൂലം ശരീരത്തിലെ ജലാംശം കുറഞ്ഞ് രക്തം കട്ടപിടിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമാകും.

ശരീരത്തില്‍ ഉണ്ടാകുന്ന നിര്‍ജലീകരണം മരണത്തിന് വരെ കാരണമാകും. ഈ സമയത്തെ മദ്യപാനം വൃക്കയുടെ പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കും. അമിതമായി മദ്യപിച്ച് വഴിയോരത്ത് കിടക്കുന്നവരിലാണ് ഇത്തരത്തില്‍ മരണ സാദ്ധ്യത കൂടുതലായി കാണുന്നത്.

തണുത്ത ബിയര്‍ കഴിക്കുന്നവരും ശ്രദ്ധിക്കണം. ബിയര്‍ കഴിക്കുമ്പോള്‍ താല്‍ക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും ശരീരത്തിലെ നിര്‍ജലീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കും.

അമിതമായ ചൂടില്‍ രക്തത്തിലെ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങള്‍ ഗണ്യമായി കുറയും. ഇതില്‍ സോഡിയം, പൊട്ടാസ്യം എന്നിവയുടെ കുറവ് ഹൃദയത്തിന്റെ താളം തെറ്റിക്കുകയും ഹൃദയസ്തംഭനത്തിന് കാരണമാകുകയും ചെയ്യും.

135മുതല്‍ 152മില്ലിഗ്രാം സോഡിയമാണ് സാധാരണ നിലയില്‍ വേണ്ടത്. ഇത് 110മില്ലി ഗ്രാമില്‍ കുറഞ്ഞാല്‍ അപകടമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

CLICK TO FOLLOW UKMALAYALEE.COM