ചാര്‍ട്ടേഡ് വിമാനങ്ങള്‍: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്രം, വിമാനകമ്പനികള്‍ക്ക് അധിക ഉത്തരവാദിത്വം
Thursday 25 June 2020 5:03 AM UTC

കുവൈത്ത്സിറ്റി: വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കുള്ള അനുമതിയക്കായി നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളാണ് (എസ്.ഒ.പി) കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചിക്കുന്നത്.
പുതിയ വിജ്ഞാപനപ്രകാരം വിമാന സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് (എയര്‍ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍-എ.ടി.ഒ) ഉത്തരവാദിത്വം ഏറെയാണ്.
എംബസിയുടെ അനുവാദത്തോടെ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടശേഷം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്നും അവസാന ക്ലിയറന്‍സ് കരസ്ഥമാക്കുകയും വേണം.
നിലവില്‍ ഇതെല്ലാം വിദേശകാര്യ മന്ത്രാലയം മുഖേനയായിരുന്നു നടത്തിയിരുന്നു.
ജൂണ്‍ 25 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് വിദേശ രാജ്യങ്ങളിലെ എംബസികള്‍ക്ക് വിദേശകാര്യ മന്ത്രാലയം അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രക്രിയ ഇപ്രകാരമാണ്:
01- ചാര്‍ട്ടറിംഗ് എന്റിറ്റി (കമ്മ്യൂണിറ്റി അസോസിയേഷന് / കമ്പനി / ഗ്രൂപ്പ് തുടങ്ങിയവ ആര്‍ക്ക് വേണമെങ്കില്ലും ആവാം) ഒരു എയര്‍ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍ അതായത് വിമാന കമ്പിനികള്‍ (എ.ടി.ഒ) മുഖാന്തിരം യാത്രക്കാരുടെ വിശദാംശങ്ങള്‍, ലക്ഷ്യസ്ഥാനം തുടങ്ങിയവ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിക്ക് നല്‍കണം.
എംബസി ഇത് പരിശോധിച്ച ശേഷം ചില നിബന്ധനകളോടെ പ്രഥമിക അനുമതി നല്‍കും. ഇതില്‍ പ്രധാനം അതാത് സംസ്ഥാനങ്ങളില്‍ നിന്ന് ഉള്ളവരെ മാത്രമേ യാത്രയക്ക് അനുവദിക്കൂ എന്നുള്ളതാണ്.
02- എയര്‍ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍ ഇന്ത്യയിലെ ലക്ഷ്യസ്ഥാനത്തെ സംസ്ഥാന സര്‍ക്കാരുമായി നേരിട്ട് ബന്ധപ്പെടുകയും പ്രൊപ്പോസലിന്റെയും പാസഞ്ചര്‍ മാനിഫെസ്റ്റിന്റെയും ഒരു പകര്‍പ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കണം.
03-ക്വാറന്റെയിന് ലഭ്യത മുതലായവയ്ക്ക് ആവശ്യമായ ആന്തരിക പരിശോധന സംസ്ഥാന സര്‍ക്കാരുകള്‍ നടത്തും.
04- എംബസിയുടെയും, സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയക്ക് ശേഷം ഫ്ലൈറ്റ് ക്ലിയറന്‍സിന് വേണ്ടി എ.ടി.ഒ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമായി (ഡി.ജി.സി.എ) ബന്ധപ്പെടുണം.
05- ഫ്ലൈറ്റ് പുറപ്പെടുന്നതിന് മുമ്പ്, എ.ടി.ഒ അന്തിമ പാസഞ്ചര്‍ മാനിഫെസ്റ്റ് കുവൈത്തിലെ ഇന്ത്യന്‍ എംബസിയിലേക്കും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിലേക്കും അയ്ക്കണം.
ഇതിനായി സംസ്ഥാന തലത്തില്‍ കോര്‍ഡിനേറ്റര്‍മാരുടെ / നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം ഇതനുസരിച്ച് സൗദി അറേബ്യയില്‍ എംബസി അധികൃതര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.ഇന്ന് കുവൈത്ത് എംബസിയും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുമുണ്ട്.
CLICK TO FOLLOW UKMALAYALEE.COM