ചാനല്‍ ചര്‍ച്ചകളില്‍ പോകുന്നവര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം; വൈദികര്‍ക്കും സന്യസ്തര്‍ക്കും പെരുമാറ്റച്ചട്ടവുമായി സീറോ മലബാര്‍ സഭ – UKMALAYALEE

ചാനല്‍ ചര്‍ച്ചകളില്‍ പോകുന്നവര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം; വൈദികര്‍ക്കും സന്യസ്തര്‍ക്കും പെരുമാറ്റച്ചട്ടവുമായി സീറോ മലബാര്‍ സഭ

Saturday 19 January 2019 3:58 AM UTC

കൊച്ചി Jan 19: സഭയിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കും പെരുമാറ്റച്ചട്ടവുമായി സീറോ മലബാര്‍ സഭ സിനഡ്. പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ ശിക്ഷാ നടപടിയുണ്ടാകും. സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ കാനോനിക നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഗുരുതര കുറ്റമായി കണക്കാക്കുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

സഭയ്‌ക്കെതിരെ ചിലര്‍ നടത്തുന്ന പരസ്യപ്രതിഷേധങ്ങള്‍ അച്ചടക്കത്തിന്റെ അതിര് ലംഘിച്ചുവെന്ന് സിനഡ് വിലയിരുത്തി.

ചില വൈദികരും സന്യസ്തരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കയ്യിലെ കളിപ്പാവ ആയോന്ന് സംശയിക്കുന്നതായും സിനഡ് വ്യക്താക്കി. ഈ സാഹചര്യത്തില്‍ സഭാ വിരുദ്ധ സഭയിലെ അച്ചടക്കം പുനഃസ്ഥാപിക്കുന്നതിനാണ് പെരുമാറ്റച്ചട്ടം കൊണ്ടുവന്നത്.

അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് രൂപതാ അധ്യക്ഷന്‍മാര്‍ക്കും സന്യാസ സമൂഹ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

അച്ചടക്ക നടപടികളെ സഭാവിരുദ്ധ ഗ്രൂപ്പുകളുടെയും മാധ്യമങ്ങളുടെയും പ്രതിരോധിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. സഭയേയും അധ്യക്ഷന്‍മാരെയും അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

സഭ നിയമിക്കുന്ന ഔദ്യോഗിക വക്താക്കളോ മീഡിയ കമ്മീഷനോ നല്‍കുന്ന വാര്‍ത്തകളേ നല്‍കാവൂ. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ രൂപതാ അധ്യക്ഷന്റെ അനുമതി വാങ്ങണം.

അല്ലാതെ ചര്‍ച്ചകളില്‍ ചിലര്‍ നടത്തുന്ന അഭിപ്രായം സഭയുടെ നിലപാടല്ലെന്നും സിനഡ് വ്യക്തമാക്കി.

CLICK TO FOLLOW UKMALAYALEE.COM