
ചാഞ്ചാടിയാടുന്നു മണ്ഡലങ്ങള്‍; കേരളത്തിന്റെ മനസെങ്ങനെ
Tuesday 23 April 2019 3:07 AM UTC

* തിരുവനന്തപുരത്ത് തീപാറുന്നു
ത്രികോണമത്സരം അക്ഷരാര്‍ഥത്തില്‍ തീപറത്തുന്നു. പ്രവചനങ്ങള്‍ മൂന്നുമുന്നണിക്കും പ്രതീക്ഷ നല്‍കുമ്പോഴും അടിയൊഴുക്കുകള്‍ ആര്‍ക്ക് അനുകൂലമാകുമെന്ന് പറയാനാവില്ല.
* ആറ്റിങ്ങലില്‍ ആവേശകരം
എല്‍.ഡി.എഫിന് അനുകൂലമായി തുടങ്ങിയെങ്കിലും ആവേശകരമായ അന്ത്യത്തിലാണ് ആറ്റിങ്ങല്‍ എത്തി നില്‍ക്കുന്നത്. മൂന്നു മുന്നണികളും വിജയം പ്രതീക്ഷിക്കുന്നു. എന്‍.ഡി.എ നടത്തുന്ന മുന്നേറ്റം നിര്‍ണായകമാകാം.
* കൊല്ലത്ത് അഭിമാനപ്പോര്
10 വര്‍ഷമായി അന്യമായ മണ്ഡലം തിരിച്ചുപിടിക്കുകയെന്നത് സി.പി.എമ്മിന്റെ അഭിമാന പ്രശ്‌നവും സീറ്റ് നിലനിര്‍ത്തുകയെന്നത് യു.ഡി.എഫിന് പ്രത്യേകിച്ച് ആര്‍.എസ്.പിക്കും ഏറെ അനിവാര്യം. എന്‍.ഡി.എ. സ്ഥാനാര്‍ഥിക്കു ലഭിക്കുന്ന വോട്ടിനെ ആശ്രയിച്ചാകും വിജയിക്കുന്നവരുടെ ഭൂരിപക്ഷത്തിന്റെ കണക്ക്.
* മാവേലിക്കരയില്‍ കഠിനം
പ്രളയവും ശബരിമലയുമെല്ലാം പ്രചരണവേദികളെ പ്രകമ്പനം കൊള്ളിച്ച മാവേലിക്കരയില്‍ അവസാനഘട്ടത്തിലും പോരാട്ടം കഠിനം. ഹാട്രിക്ക് വിജയം തേടിയിറങ്ങിയ യു.ഡി.എഫി ന്റെ കൊടിക്കുന്നില്‍ സുരേഷിനു ശക്തമായ വെല്ലുവിളിയുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫിനുണ്ടായ വലിയ മേല്‍െക്കെ നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് സഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍. എന്‍.ഡി.എയ്ക്കായി രംഗത്തുള്ള ബി.ഡി.ജെ.എസിന്റെ തഴവ സഹദേവന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ആത്മവിശ്വാ
സത്തിലാണ്.
* പത്തനംതിട്ടയില്‍ പൊടിപാറുന്നു
അക്ഷരാര്‍ത്ഥത്തില്‍ പൊടിപാറുന്ന മത്സരം. മൂന്നു മുന്നണികളും ഒരുപോലെ വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലം. അടിയൊഴുക്കുകള്‍ വിജയിയെ നിശ്ചയിക്കും.
* ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച്
ത്രികോണമത്സര പ്രതീതിയില്‍ ശബ്ദപ്രചാരണം അവസാനിച്ച ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവവും എല്‍.ഡി.എഫിന്റെ സംഘടനാ സംവിധാനവും പൂര്‍ണമായും ഉപയോഗിച്ചുള്ള പ്രവര്‍ത്തനവും മികച്ച വിജയം കൊണ്ടുവരുമെന്നാണ് എല്‍.ഡി.എഫ്.
എന്നാല്‍ പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷത്തിന്റെ വലിയ തോതിലുള്ള പിന്തുണ യു.ഡി.എഫ് കണക്കുകൂട്ടുന്നു. ബി.ജെ.പിയും ഏറെ പ്രതീക്ഷ പുലര്‍ത്തുന്നു.
* കോട്ടയത്ത് വ്യക്തിബന്ധങ്ങള്‍ നിര്‍ണായകം
ഒപ്പത്തിനൊപ്പം പരസ്യപ്രചാരണം അവസാനിപ്പിച്ച കോട്ടയത്തെ മുന്നണി സ്ഥാനാര്‍ഥികള്‍ തികഞ്ഞ വിജയപ്രതീക്ഷയില്‍. െവെകിയെങ്കിലും പ്രചാരണത്തില്‍ മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണു യു.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍.
തുടക്കത്തില്‍ ബഹുദൂരം മുന്നേറാന്‍ കഴിഞ്ഞ, അച്ചടക്കത്തോടെയും ചിട്ടയോടെയുമുള്ള പ്രചാരണത്തിലുടെ ജയിച്ചു കയറാമെന്നാണു എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി വി.എന്‍.വാസവ
ന്റെ കണക്കുകൂട്ടല്‍.
നാടിളക്കിയുള്ള പ്രചാരണങ്ങളും എം.പിയായിരുന്ന കാലയളവിലെ ബന്ധങ്ങളും വികസന നേട്ടങ്ങളും വിജയത്തില്‍ കുറയാത്ത പ്രതീക്ഷയാണ് എന്‍.ഡി.എ. സ് ഥാനാര്‍ഥി പി.സി. തോമസിനു നല്‍കുന്നത്.
* ഇടുക്കിയില്‍ പ്രവചനാതീതം
ഇടുക്കിയില്‍ അവസാന നിമിഷവും ഫലം പ്രവചനാതീതം. സിറ്റിങ് എം.പി. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജും യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡീന്‍ കുര്യാ ക്കോസും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് ഇടുക്കി സാക്ഷ്യം വഹിക്കുന്നത്.
അവസാന നിമിഷം സാമൂദായിക വോട്ടുകളടക്കം നിര്‍ണായകമാകുന്ന കാഴ്ച്ചയാണ് ഇടുക്കിയിലുള്ളത്. എന്‍.ഡി.എ.സ്ഥാനാര്‍ഥി ബിജു കൃഷ്ണനും വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു. ശബരിമല വിഷയം തൊടുപുഴയടക്കമുള്ള ലോറേഞ്ചില്‍ ദൃശ്യമാകാനാണ് സാധ്യത.
െഹെറേ ഞ്ചില്‍ ഇതിന്റെ അലയൊലി എത്രയെന്ന് വ്യക്തമല്ല. ഇടതുമുന്നണി കട്ടപ്പനയിലും യു.ഡി.എഫും എന്‍.ഡി.എയും തൊടുപുഴയിലും കലാശക്കൊട്ട് നടത്തി ശക്തിതെളിയിച്ചു.
* എറണാകുളത്ത് വികസനമന്ത്രം
വികസനത്തിന്റെ മന്ത്രമാണ് ഇരുമുന്നണികളും ബി.ജെ.പിയും എറണാകുളത്ത് ഉരുവിടുന്നത്. നേട്ടങ്ങള്‍ക്കെല്ലാം ക്രെഡിറ്റ് അവകാശപ്പെടുന്ന പ്രചാരണമാണ് ഇരുമുന്നണികളും നട
ത്തിയത്.
വിമാനത്താവളം മുതല്‍ മെട്രോ റെയില്‍ വരെ യു.ഡി.എഫ്. സ്വന്തം നേട്ടങ്ങളുടെ പട്ടികയില്‍ ചേര്‍ക്കുമ്പോള്‍, പി. രാജീവിന്റെ പാര്‍ലമെന്റിലെ മിന്നുന്ന പ്രകടന പാരമ്പര്യവും €ീന്‍ ഇമേജുമാണ് എല്‍.ഡി.എഫിന്റെ പ്രചരണായുധം. ബി.ജെ.പിയെ പിന്തുണച്ചാല്‍ ഒരു കേന്ദ്ര മന്ത്രി ഉറപ്പ് എന്ന വാഗ്ദാനമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരില്‍ ബി.ജെ.പി. ഉയര്‍ത്തുന്നത്.
* ചാലക്കുടിയില്‍ മികവ് പ്രധാനം
ചാലക്കുടിയില്‍ മുന്നണികള്‍ക്കുമപ്പുറത്ത് സ്ഥാനാര്‍ഥികളുടെ വ്യക്തിത്വത്തിലൂന്നിയുള്ള ശക്തമായ മത്സരമാണ്. ഒപ്പം പ്രധാന ചര്‍ച്ചയിലൂന്നുന്നത് പ്രളയവും ദുരിതാശ്വാസ പ്രവര്‍ ത്തനങ്ങളുമാണ്.
ഇടതുമുന്നണിയുടെ ഇന്നസെന്റും യു.ഡി.എഫിന്റെ ബെന്നിബെഹനാനും അതിരറ്റ ആത്മവിശ്വാസത്തിലാണ്. ബൂത്തുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് എന്‍.ഡി.എയുടെ എ.എന്‍. രാധാകൃഷ്ണന്‍ കരുനീക്കിയത്.
യു.ഡി.എഫിന്റെ കോട്ട തിരികെ പിടിക്കണമെന്ന വാശിയില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നീങ്ങുന്നതാണ് ബെന്നിക്കു കരുത്തു പകരുന്നത്. ഇന്നസെന്റിനും ബെന്നി ബഹനാനും മാറി മാറി മുന്‍തൂക്കം പ്രവചിക്കപ്പെടുന്നു.
* ആവേശത്തിരയില്‍ തൃശൂര്‍
തൃശൂരില്‍ അവസാനലാപ്പില്‍ തീ പാറുന്ന ത്രികോണ മത്സരം. ജാതി സമവാക്യങ്ങളിലേക്കു കണ്ണുപായിച്ചാണ് ലാസ്റ്റ് റൗണ്ടിലെ കുതിപ്പ്. നാനാവിധത്തിലുള്ള പ്രീണന, വാഗ്ദാനങ്ങളുമായി വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീടുകള്‍ കയറിയിറങ്ങി.
പൊതുയോഗങ്ങളില്‍ ജാതീയതയും വാഗ്ദാനങ്ങളും ആക്ഷേപവും ആളിക്കത്തിച്ചായിരുന്നു പ്രചാരണം. മൂന്നു കൂട്ടരും വന്‍തോതില്‍ ആത്മവിശ്വാസത്തിലാണ്. ഒരുപോലെ വിജയപ്രതീക്ഷ. യുവ, വനിതാവോട്ടര്‍മാരാണ് അന്തിമമായി വിധി നിര്‍ണയിക്കുക. ഇക്കാര്യത്തിലും മൂന്നുപേരും ഒരുപോലെ കണക്കുകള്‍ നിരത്തുന്നു.
* ആലത്തൂര്‍ അസാധാരണം
ഇടതുകോട്ടയായ ആലത്തൂരില്‍ പ്രചരണരംഗത്ത് അസാധാരണ മുന്നേറ്റമാണ് യു.ഡി.എഫ്. കാഴ്ചവെച്ചത്. എല്‍.ഡി.എഫ്. നേതാക്കളുടെ ഭാഗത്തുനിന്നു തന്നെയുണ്ടായ വിവാദ പരാമര്‍ശങ്ങള്‍ യു.ഡി.എഫിന് പ്രചാരണത്തില്‍ മുന്‍തൂക്കം നല്‍കി.
സ്ഥാനാര്‍ഥിയുടെ പര്യടന മികവും ഇടതുപക്ഷത്തെ ആശങ്കയിലാക്കി. ഇതു തരണം ചെയ്യുന്നതിന് പാര്‍ട്ടി സംവിധാനത്തിന്റെ മികച്ച പ്രവര്‍ത്തനമാണ് അടിത്തട്ടില്‍ എല്‍.ഡി.എഫും കാഴ്ചവെച്ചത്. ഹാട്രിക് മോഹവുമായി പി.കെ. ബിജുവാണ് ഇടതുപക്ഷത്തെ സ്ഥാനാര്‍ഥി.
യു.ഡി.എഫിന്റെ രമ്യ ഹരിദാസ് മണ്ഡലമാകെ ഇളക്കിമറിച്ച് ശക്തമായ പോരാട്ടം കാഴ്ചവെച്ചു. എന്‍.ഡി.എ. സ്ഥാനാര്‍ഥി ടി.വി. ബാബുവും പ്രചരണ രംഗത്ത് മികവ് തെളിയിച്ചു.
* പാലക്കാട്ട് ഒപ്പത്തിനൊപ്പം
ഒരു മാസത്തിലേറെ നീണ്ട പരസ്യപ്രചാരണം സമാപിക്കുമ്പോള്‍ പാലക്കാട്ട് ശക്തമായ ത്രികോണ മത്സരമാണ് തെളിയുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങി എല്‍.ഡി.എഫ്. ഒരുപടി മുന്നേ കുതിച്ചെങ്കിലും കലാശക്കൊട്ടിലേക്ക് അടുക്കുമ്പോള്‍ യു.ഡി.എഫും എന്‍.ഡി.എയും ഒപ്പത്തിനൊപ്പം മുന്നേറിയ സാഹചര്യമാണുള്ളത്.
പ്രചരണത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന വിഷയങ്ങളെല്ലാം മാറിമറിയുന്ന സ്ഥിതിയാണ് കണ്ടത്. സീറ്റു നിലനിര്‍ത്താനുള്ള ശക്തമായ പോരാട്ടമാണ് എല്‍.ഡി.എഫ്. കാഴ്ചവെക്കുന്നത്.
* പൊന്നാനിയില്‍ തന്ത്രപരം
ശക്തമായ മത്സരം നടക്കുന്ന പൊന്നാനിയില്‍ ഒപ്പത്തിനൊപ്പമെന്ന നിലയിലാണ് ഇരുമുന്നണികളുടേയും പരസ്യപ്രചരണം അവസാനിപ്പിച്ചത്, മണ്ഡലത്തില്‍ ഹാട്രിക് വിജയം ഉറപ്പിച്ച്
യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രചരണം അവസാനിപ്പിച്ചപ്പോള്‍, അട്ടിമറി വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി.അന്‍വര്‍.
മുന്‍കാലത്തെക്കാള്‍ വോട്ടുനേടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമയും. മൂന്നു മുന്നണികള്‍ക്കൊപ്പം തന്നെ എസ്.ഡി.പി.ഐ.സ്ഥാനാര്‍ഥി കെ.സി നസീറും, പി.ഡി.പി സ്ഥാനാര്‍ഥി പൂന്തുറ സിറാജും മണ്ഡലത്തില്‍ ശക്തമായ പ്രചരണംതന്നെയാണ് നടത്തിയത്.
* മലപ്പുറത്ത് ചര്‍ച്ച ഭൂരിപക്ഷം
മലപ്പുറത്തെ പരസ്യപ്രചരണം അവസാനിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുന്ന ഭൂരിപക്ഷത്തെ കുറിച്ചുമാത്രമാണ് ചര്‍ച്ച. യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് എല്‍.ഡി.എഫ്
കേന്ദ്രങ്ങള്‍ തന്നെ കണക്ക് കൂട്ടുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കുറയുമെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫിനുള്ളത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിന്റെ 30 വയസ്സുകാരനായ വി.പി.സാനുവിന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തിലെ യുവക്കള്‍ക്കിടയിലും പ്രത്യേകിച്ച് കന്നിവോട്ടര്‍മാര്‍ക്കിടയിലും തരംഗം സൃഷ്ടിക്കാന്‍ സാധിച്ചതായാണ് പാര്‍ട്ടി വിലയിരുത്തല്‍.ബി.ജെ.പി.സ്ഥാനാര്‍ഥി വി.ഉണ്ണിക്കൃഷ്ണന്‍ മാസ്റ്ററും ഇത്തവണ ശ്കതമായ പ്രചരണവുമായി രംഗത്തുണ്ടായിരുന്നു.
* കലങ്ങിമറിഞ്ഞ് കോഴിക്കോട്
എവരും ഉറ്റു നോക്കുന്ന മണ്ഡലം. പുറമെ ആവേശത്തിന്റെ അലകളില്ലെങ്കിലും.മത്സരം കടുപ്പം. ജനകീയ സ്ഥാനാര്‍ഥികള്‍. എല്‍.ഡി.എഫിന്റെ എ.പ്രദീപ്കുമാര്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി സിറ്റിംഗ് എം.പി.കൂടിയായ എം.കെ.രാഘവന്‍.
എന്‍.ഡി.എ സ്ഥാനാര്‍ഥി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ്ബാബു. രാഘവനും, പ്രദീപും, വികസന നായകര്‍. ജനകീയ പോരാട്ടങ്ങളിലൂടെ അണികളുടെ ഹീറോയാണ് പ്രകാശ്ബാബു. എല്ലാവരും പ്രതീക്ഷയിലാണ്. കണക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമെന്ന് എല്ലാവരും പറയുന്നു. ശുഭപ്രതീക്ഷ മെയ് 23 വരെ.
* ആത്മവിശ്വാസത്തിന്റെ വയനാട്
തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ആത്മ വിശ്വാസവുമായി ഇടത്-വലത് മുന്നണികള്‍. ഇരുമുന്നണികളുടെയും വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനും രാഷ്ട്രീയസമവാക്യങ്ങള്‍ മാറ്റിമറിക്കാനും തങ്ങള്‍ക്കാവുമെന്ന് എന്‍.ഡി.എ.
അഞ്ചുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് രാഹുല്‍ഗാന്ധിയെ വിജയിപ്പിക്കുമെന്നാണ് എ.ഐ.സി.സി., കെ.പി.സി.സി.നേതാക്കളുടെ അവകാശവാദം.
* വടകര ശാന്തമല്ല
മയ്യഴി പുഴ പോലെ ശാന്തമാണ് തീരമെന്ന് തോന്നിക്കുമെങ്കിലും കഥകള്‍ ഏറെയുള്ള വടകരയുടെ ഉള്ള് ശാന്തമല്ല. കേരളം ഉറ്റു നോക്കുന്ന മണ്ഡലം. സി.പി.എമ്മിന്റെ കരുത്തന്‍ പി.ജയരാജന്റെയും, യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെയും സ്ഥാനാര്‍ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണ്ഡലം.
ബി.ജെ.പി. സ്ഥാനാര്‍ഥി വി.കെ.സജീവനും നിസാരക്കാരനല്ല. പുറമെ ആഡംബരങ്ങളൊന്നുമില്ലെങ്കിലും ഉള്ളില്‍ മുന്നണികള്‍ കടുത്ത പോരാട്ടത്തിലാണ്.
* കണ്ടറിയാം കണ്ണൂര്‍
നിയമസഭാ മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തിന്റെ കരുത്തില്‍ മേധാവിത്വം അവകാശപ്പെട്ട് എല്‍.ഡി.എഫ്. ആവേശം വിതറിയ പ്രചരണത്തിന്റെ കരുത്തില്‍ മുന്‍തൂക്കം അവകാശപ്പെട്ട് യു.ഡി.എഫ്. മുതിര്‍ന്ന നേതാവിനെ കളത്തിലിറക്കിയതിനാല്‍ വോട്ട് ഭിന്നിക്കാതെ കരുത്തുകാട്ടുമെന്ന പ്രതീക്ഷയില്‍ എന്‍.ഡി.എ. ഇതാണ് കണ്ണൂര്‍ മണ്ഡലത്തിലെ അവസാന ചിത്രം.
അടിയൊഴുക്കുകളില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും വലിയ പ്രതീക്ഷയുണ്ട്. വിജയം ആര്‍ക്കായാലും നേരിയ ഭൂരിപക്ഷം എന്നതാണ് പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത്. ഇരു മുന്നണിയുടെയും പ്രവര്‍ത്തകരും വലിയ ഭൂരിപക്ഷം അവകാശപ്പെടുന്നില്ല.
* കാസര്‍ഗോഡ് പടയോട്ടം
കണക്കെടുപ്പില്‍ ഉറച്ച പ്രതീക്ഷയായി സി.പി.എം. ആദ്യം എണ്ണുന്ന കാസര്‍ഗോട്ട് ഇക്കുറി മാറ്റത്തിന്റെ കാറ്റ് വീശുമോ എന്ന ആകാംഷ മണ്ഡലത്തില്‍ സജീവമാണ്. കല്യോട്ടെ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അതുപോലെ ഒരു രാഷ്ര്ടീയ സാഹചര്യം കാസര്‍ഗോഡ് സംജാതമായിട്ടുണ്ട്.
മുന്‍ ജില്ല സെക്രട്ടറിയായ സതീഷ് ചന്ദ്രന്റെ വ്യക്തി പ്രഭാവം തന്നെയാണ് സി.പി.എമ്മിന്റെ പ്രധാന കരുത്തും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്റെ സ്വതസിദ്ധമായ െശെലിയില്‍ തെരഞ്ഞെടുപ്പ് ഓളമുണ്ടാക്കിയാണ് മണ്ഡലത്തില്‍ സജീവമായത്.
അതേ സമയം കാസര്‍ ഗോഡ്, മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങള്‍ക്ക് പുറത്ത് കാര്യമായ സ്വാധീനമില്ലെന്നത് എന്‍.ഡി.എയുടെ രവീശതന്ത്രി കുണ്ടാറിനെ സംബന്ധിച്ചിടത്തോളം പോരായ്മയാണ്.
CLICK TO FOLLOW UKMALAYALEE.COM