ഗെയിം കളിക്കാൻ കുട്ടിക്ക് ഫോൺ നൽകി : അമ്മക്ക് കിട്ടിയത് എട്ടിന്റെ പണി – UKMALAYALEE

ഗെയിം കളിക്കാൻ കുട്ടിക്ക് ഫോൺ നൽകി : അമ്മക്ക് കിട്ടിയത് എട്ടിന്റെ പണി

Wednesday 3 July 2019 2:01 AM UTC

സാന്‍ ഡിയാഗോ: ഗെയിം കളിക്കാൻ കുഞ്ഞിന് ഫോൺ കൊടുത്ത അമ്മക്ക് കിട്ടി എട്ടിന്റെ പണി. ഗെയിം കളിക്കുന്നതിന് പകരം കുട്ടി അബദ്ധത്തിൽ കയറിയത് ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ. ആറുവയസ്സുകാരി മകൾക്കാണ് ഈ അബദ്ധം പറ്റിയത്.

ആമസോണിന്റെ ഓൺലൈൻ സൈറ്റിലാണ് കുട്ടി കയറിയത്. സൈറ്റിൽ കയറി ഓൺലൈൻ വഴി ഓർഡർ ചെയ്ത സാധനം വീട്ടിൽ വന്നപ്പോഴാണ് കളി കാര്യമായത് മനസ്സിലായത്.

ജോലിക്കിടയിൽ കുട്ടിയുടെ കുസൃതി തടസമായപ്പോഴാണ് കുട്ടിക്ക് ഗെയിം നൽകിയത്. എന്നാൽ ഗെയിമിന് പകരം ആമസോണിൽ കയറിയ കുട്ടി, ഓര്‍ഡര്‍ ചെയ്തത് 23,445 രൂപ വില വരുന്ന സോഫയാണ്.

ഓർഡർ ഷിപ്പിംഗ് ആയി എന്ന മെസ്സേജ് വന്നതോടെയാണ് ‘അമ്മ ഫോൺ പരിശോധിച്ചത്.

ഉറക്കത്തില്‍ ഫോണില്‍ കൈതട്ടി അറിയാതെ ഓര്‍ഡര്‍ ആയതാണോ എന്ന് ആദ്യം സംശയിച്ചെങ്കിലും മകളാണ് ഓര്‍ഡര്‍ ചെയ്തെന്ന് പിന്നീട് മനസ്സിലാകുകയായിരുന്നു.

സോഫ വീട്ടിൽ കൊണ്ടുവന്നപ്പോൾ റീഫണ്ടിങ്ങിനായി ശ്രമിച്ചുവെങ്കിലും ഷിപ്പിങ് ചാര്‍ജും റീസ്റ്റോക്ക് ഫീസും ഉള്‍പ്പെടെ നല്ലൊരു തുക നഷ്ടപരിഹാരമായി കമ്പനിക്ക് മടക്കി നല്‍കേണ്ടി വരും എന്നായിരുന്നു യുവതിക്ക് ലഭിച്ച മറുപടി.

തുടർന്ന് സോഫ വിൽക്കാൻ തുടങ്ങുകയാണ് ഈ അമ്മ. മകൾ അറിയാതെ ഓർഡർ ചെയ്ത സോഫ വിൽപ്പനക്കെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുയാണ് കുട്ടിയുടെ ‘അമ്മ.

CLICK TO FOLLOW UKMALAYALEE.COM