ഗൃഹപ്രവേശനത്തിന് മോടികൂട്ടാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ സംഭവത്തില്‍ മരണം രണ്ടായി – UKMALAYALEE
foto

ഗൃഹപ്രവേശനത്തിന് മോടികൂട്ടാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ സംഭവത്തില്‍ മരണം രണ്ടായി

Saturday 9 February 2019 1:36 AM UTC

തൃശൂര്‍ Feb 9: ഗുരുവായൂരില്‍ ആനയിടഞ്ഞ സംഭവത്തില്‍ മരണം രണ്ടായി. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അറയ്ക്കല്‍ വീട്ടില്‍ ഗംഗാധരന്‍ (60).

അപകടത്തില്‍ പരുക്കേറ്റ കണ്ണൂര്‍ സ്വദേശി ബാബു നേരത്തെ മരിച്ചിരുന്നു. കോട്ടപ്പടിയിലെ ബന്ധുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു ബാബു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. പിന്നില്‍ നിന്നും ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഗുരുവായൂര്‍ കോട്ടപ്പടിയിലെ ക്ഷോത്രോത്സവത്തിനാണ് ആനയെ കൊണ്ടുവന്നത്.

ആനയെ എഴുന്നള്ളിപ്പിന്റെ ചെലവ് വഹിക്കുന്ന വീട്ടുകാരുടെ ഗൃഹപ്രവേശനത്തിനും കൂടി ആനയെ കൊണ്ടുവന്നിരുന്നു. അവിടെവച്ചാണ് ദുരന്തമുണ്ടായത്.

തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ അമ്പത് വയസിലേറെ പ്രായമുണ്ട്.

കാഴ്ച കുറവുള്ള ആനയെ മദപ്പാടിനിടെയും എഴുന്നെള്ളിക്കുന്നതിനെതിരെ ഇതിനു മുന്‍പ് വിവാദത്തിന് ഇടയാക്കിയിരുന്നു.

CLICK TO FOLLOW UKMALAYALEE.COM