ഗുരുതര അപകടം സംഭവിച്ചെത്തുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ ചികിത്സ സൗജന്യം – UKMALAYALEE
foto

ഗുരുതര അപകടം സംഭവിച്ചെത്തുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ ചികിത്സ സൗജന്യം

Monday 18 November 2019 5:13 AM UTC

കൊല്ലം Nov 18 : ഗുരുതര അപകടം സംഭവിച്ചെത്തുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ ചികിത്സ സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് നടപ്പാക്കാന്‍ ഇരുന്ന പദ്ധതി പിന്നീട് റോഡ് സുരക്ഷ ഫണ്ട് ഉപയോഗിച്ചു നടപ്പാക്കാന്‍ നോക്കിയെങ്കിലും സാമ്പത്തിക സ്ഥിതി തിരച്ചടിയായി.

എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടക്കുകയാണ്. ട്രോമോ കെയര്‍ പദ്ധതിയുടെ ആദ്യഘട്ടത്തിലാണ് എല്ലാ ജില്ലകളിലും 108 ആംബുലന്‍സുകള്‍ നിരത്തിലറിക്കയതെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

2017 ലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം നടത്തിയത്. കൃത്യമായ ചികിത്സ കിട്ടാതെ ഇതര സംസ്ഥാന തൊഴിലാളി മുരുകന്റെ മരണശേഷമാണ് മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രഖ്യാപനം നടത്തിയത്.

എന്നാല്‍ ഈ പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വള്‍ഷം കഴിഞ്ഞിട്ടും പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ല. സര്‍ക്കാര്‍ ആശുപത്രകളില്‍ സര്‍ക്കാര്‍ നേരിട്ടും സ്വകാര്യ ആശുപത്രികളില്‍ റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും പണം നല്‍കാമെന്നായിരുന്നു പ്രഖ്യാപനം. ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനായിരുന്നു നീക്കം.

എന്നാല്‍ നടപ്പാക്കിയ പദ്ധതികളില്‍ പോലും പണം നല്‍കാതെ ആയപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പിന്‍മാറുകയായിരുന്നു. ഇന്‍ഷുറന്‍സ് കമ്പിനികള്‍, സ്വകാര്യ ആശുപത്രികള്‍, ഐഎംഎ അടക്കമുള്ള സംഘടനകള്‍ എന്നിവരുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അത് ഫലം കണ്ടില്ല.

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വേണ്ടി പണം നല്‍കുന്ന കമ്പനികളെ പദ്ധതിയുടെ ഭാഗമാക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ശുപാര്‍ശ നല്‍കിയെന്ന് ആരോഗ്യ വകുപ്പ്.

അതേസമയം കനിവ് 108 ആംബുലന്‍സുകളില്‍ നിന്ന് 315 എണ്ണമായി സംസ്ഥാനമൊട്ടാകെ വിന്യസിച്ചിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM