ഗായികയും അവതാരികയുമായ ജാഗീ ജോണിണ്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി – UKMALAYALEE

ഗായികയും അവതാരികയുമായ ജാഗീ ജോണിണ്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Tuesday 24 December 2019 4:34 AM UTC

തിരുവനന്തപുരം Dec 24 : ഗായികയും അവതാരികയുമായ ജാഗീ ജോണ്‍ വീട്ടില്‍ മരിച്ച നിലയില്‍. കുറവന്‍കോണത്തെ വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന്റെ അടുക്കള ഭാഗത്താണ് മരിച്ച് കിടന്നതെന്നാണ് വിവരം. അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. പേരൂര്‍ക്കട പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഫൊറന്‍സിക് വിദഗ്ധരും പോലീസും തെളിവെടുപ്പ് തുടരുകയാണ്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മോഡലിങ് മേഖലയിലും സജീവമായിരുന്നു ജാഗീ ജോണ്‍. നിരവധി പാചക പരിപാടികളിലും സജീവമായി പങ്കെുത്തിരുന്നു.

CLICK TO FOLLOW UKMALAYALEE.COM