ഗള്‍ഫില്‍ നിന്ന് മൃതദേഹം കൊണ്ടുവരാനുള്ള ടിക്കറ്റ് നിരക്കുകള്‍ ഏകീകരിച്ച് എയര്‍ ഇന്ത്യ – UKMALAYALEE

ഗള്‍ഫില്‍ നിന്ന് മൃതദേഹം കൊണ്ടുവരാനുള്ള ടിക്കറ്റ് നിരക്കുകള്‍ ഏകീകരിച്ച് എയര്‍ ഇന്ത്യ

Saturday 5 January 2019 2:33 AM UTC

ദുബായ് Jan 5: പ്രവാസികളുടെ വ്യാപക പ്രതിഷേധത്തിനൊടുവില്‍ ആശ്വാസ തീരുമാനവുമായി എയര്‍ ഇന്ത്യ. ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു.

12 വയസ്സിന് താഴേ 750 ദിര്‍ഹവും, 12 വയസിനു മുകളില്‍ 1500 ദിര്‍ഹവുമാണ് അടയ്‌ക്കേണ്ടത്.

രാജ്യത്ത് എല്ലായിടത്തേക്കും ഒരേ നിരക്കാണ് എയര്‍ ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. മൃതദേഹങ്ങളുടെ ഭാരം നോക്കിയാണ് മുമ്പ് നിരക്കുകള്‍ കണക്കാക്കിയിരുന്നത്.

അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ എയര്‍ ഇന്ത്യ പിന്‍വലിച്ചിരുന്നു.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ വഴിയുള്ള നിരക്കാണ് ക്രമീകരിച്ചിരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM