ഖേല്‍രത്‌ന പുരസ്‌കാരം: ഇന്ത്യന്‍ താരം പി.ആര്‍ ശ്രീജേഷിനെ ശുപാര്‍ശ ചെയ്ത് ഹോക്കി ഇന്ത്യ – UKMALAYALEE

ഖേല്‍രത്‌ന പുരസ്‌കാരം: ഇന്ത്യന്‍ താരം പി.ആര്‍ ശ്രീജേഷിനെ ശുപാര്‍ശ ചെയ്ത് ഹോക്കി ഇന്ത്യ

Thursday 2 May 2019 2:13 AM UTC

ന്യൂഡല്‍ഹി  May 2: ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകനും മലയാളിയുമായ പി.ആര്‍ ശ്രീജേഷിനെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്തു. ഹോക്കി ഇന്ത്യയാണ് ഗോള്‍കീപ്പര്‍ കൂടിയായ ശ്രീജേഷിന്റെ പേര് ശുപാര്‍ശ ചെയ്തത്.

റിയോ ഒളിംമ്പിക്‌സിലടക്കം ഇന്ത്യയെ നയിച്ച ശ്രീജേഷ് ച്യാംപ്യന്‍സ് ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി ടീമിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 2015ല്‍ അര്‍ജുന അവാര്‍ഡും 2017ല്‍ പത്മമ ശ്രീയും നേടിയിട്ടുണ്ട്്.

അതേസമയം ഹോക്കി താരങ്ങളായ ചിംഗിള്‍സാന സിങ്, കങ്ഗുജാം, ആകാശ്ദീപ് സിങ്, വനിതാ താരം ദീപിക എന്നിവരെ അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഡോ. ആര്‍.പി. സിങ്, സന്ദീപ് കൗര്‍ എന്നിവരെ സമഗ്ര സംഭാവനയ്ക്കുള്ള മേജര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനും പരിശീലകരായ ബല്‍ജീത് സിങ്, ബി.എസ്. ജൗഹാന്‍, രമേഷ് പതാനിയ എന്നിവരെ ദ്രോണാചാര്യ പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തു.

രാജ്യാന്തര തലത്തില്‍ ഏറെ പിന്നോട്ടുപോയ ഹോക്കി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കരുത്തു വീണ്ടെടുത്തതില്‍ പ്രധാന പങ്ക് ശ്രീജേഷിനാണ്.

അതുപോലെ തന്നെ നീണഅട 16 വര്‍ഷങ്ങള്‍ക്കു ശേഷം 2014ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതും 2011ല്‍ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ചാംപ്യന്‍മാരയതും ശ്രീജേഷിന്റെ മികവിലൂടെയാണ്.

2016 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ച്യാംപ്യന്‍സ് ട്രോഫിയിലായിരുന്നു ശ്രീജേഷ് നായകനായി അരങ്ങേറ്റം കുറിച്ചത്. അന്ന് ടീം വെള്ളിമെഡല്‍ നേടിയിരുന്നു. പിന്നാലെ ലോക ഹോക്കി ലീഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി.

മേയ് 10ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലും പ്രധാന ഗോള്‍ കീപ്പറായി ശ്രീജേഷ് ഇടംപിടിച്ചിട്ടുണ്ട്. അത്‌ലറ്റുകളായ കെ.എം. ബീനാമോള്‍, അഞ്ജു ബേബി ജോര്‍ജ് എ്ന്നിവരാണ് ഖേല്‍രത്‌ന പുരസ്‌കാരം നേടിയിട്ടുള്ള മറ്റു മലയാളികള്‍.

CLICK TO FOLLOW UKMALAYALEE.COM