ക്രൂരതയുടെ ലൈവ് സ്ട്രീമിങ്ങ്: ന്യൂസിലന്‍ഡ് വെടിവെയ്പില്‍ മരണം 49 ആയി – UKMALAYALEE
foto

ക്രൂരതയുടെ ലൈവ് സ്ട്രീമിങ്ങ്: ന്യൂസിലന്‍ഡ് വെടിവെയ്പില്‍ മരണം 49 ആയി

Saturday 16 March 2019 1:42 AM UTC

ക്രൈസ്റ്റ്ചര്‍ച്ച് March 16: ന്യൂസിലന്‍ഡിനെ നടുക്കിയ ക്രൈസ്റ്റ് ചര്‍ച്ച് മോസ്‌ക്കിലുണ്ടായ വെടിവെയ്പ്പില്‍ മരണം 49 ആയി. രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന ആക്രമണത്തിന്റെ നടുക്കുന്ന ക്രൂരത അക്രമി ഫെയ്‌സ്ബുക്കിലൂടെ ലൈവായി സ്ട്രീം ചെയ്തു.

ഓസ്‌ട്രേലിയന്‍ സ്വദേശി ബ്രന്റണ്‍ ടാറന്റ് ആണ് 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ലൈവ് ചെയ്ത് നടുക്കുന്ന ക്രൂരത പുറത്തുവിട്ടത്.

പള്ളിയില്‍ പ്രവേശിച്ച അക്രമി ഓരോ മുറികളിലും കയറി ജനങ്ങളെ ഒന്നൊന്നായി വെടിവെച്ചു വീഴ്ത്തി, മുറിവേറ്റു കിടന്നവരെ തൊട്ടടുത്തെത്തി വെടിയുതിര്‍ക്കുന്നതും തൊപ്പിയില്‍ സ്ഥാപിച്ച ാേഗപ്രാ ക്യാമറയിലൂടെ ലോകം കണ്ടു.

കാറില്‍ തോക്കുകളും വെടിയുണ്ടകളുമായി പള്ളിയിലേക്ക് എത്തുന്നതു മുതല്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

തോക്കിലെ വെടിയുണ്ട തീര്‍ന്ന ഉടനെ ഇയാള്‍ പള്ളിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തെത്തി മറ്റൊരു തോക്കെടുത്ത് അക്രമി വഴിയില്‍ കണ്ടവരെയും വെടിവെച്ചു വീഴ്ത്തി. വെളിയിലെത്തിയ അക്രമി പാതയോരത്തു കണ്ട പെണ്‍കുട്ടിയേയും വെിടവെച്ച് വീഴ്ത്തി, പെണ്‍കുട്ടിയുടെ മുകളിലൂടെയാണ് കാര്‍ ഓടിച്ചുപോയത്.

ആദ8 ഘട്ടത്തില്‍ ലൈവായി ചെയ്ത വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതറിയാന്‍ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഫെയ്‌സ്ബുക്ക് വീഡിയോ നീക്കം ചെയ്തുവെങ്കിലു ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയവയില്‍ ഇപ്പോഴുമുണ്ട്.

CLICK TO FOLLOW UKMALAYALEE.COM