ക്രിസ്ത്യന്‍ യുവതികള്‍ ലൗജിഹാദിന്റെ പിടിയില്‍ – UKMALAYALEE

ക്രിസ്ത്യന്‍ യുവതികള്‍ ലൗജിഹാദിന്റെ പിടിയില്‍

Thursday 16 January 2020 5:56 AM UTC

കൊച്ചി Jan 16: കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിതമായ ‘ലൗ ജിഹാദ്’ നടക്കുന്നുവെന്നു സിറോ മലബാര്‍ സഭാ സിനഡ് ആരോപിച്ചു. സംസ്ഥാനത്തിന്റെ മതസൗഹാര്‍ദവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന വിധത്തില്‍ ലൗ ജിഹാദ് വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്.

കേരളത്തില്‍നിന്നു ഭീകരസംഘടനയായ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടെന്നു പോലീസ് സാക്ഷ്യപ്പെടുത്തിയ 21 പേരില്‍ പകുതിയും മതപരിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്ത്യാനികളാണെന്നും സിനഡ് ചൂണ്ടിക്കാട്ടി.

കണക്കില്‍പ്പെടാത്ത ഒട്ടേറെ പെണ്‍കുട്ടികള്‍ ഇങ്ങനെ ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ എത്തിയിട്ടുണ്ട്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കുകയും ചെയ്യുന്നതായി നിരവധി പരാതികളുയര്‍ന്നിട്ടും പോലീസ് യഥാസമയം നടപടിയെടുത്തില്ല. ലൗ ജിഹാദ് വെറും സാങ്കല്‍പ്പികമല്ലെന്നു കണക്കുകള്‍ തെളിയിക്കുന്നു.

ഇതു ക്രമസമാധാനപ്രശ്‌നമായിക്കണ്ട് പോലീസ് നടപടിയെടുക്കണം. ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ചു കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും ബോധവത്കരിക്കണം. ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന പീഡനങ്ങളില്‍ സിനഡ് ആശങ്ക രേഖപ്പെടുത്തി.

CLICK TO FOLLOW UKMALAYALEE.COM