ക്രിസ്തുമസ് തലേന്ന് മദ്യവില്‍പ്പനയില്‍ മുന്നില്‍ നെടുമ്പാശ്ശേരി (51.65), രണ്ടാമത് ഇരിങ്ങാലക്കുട – UKMALAYALEE

ക്രിസ്തുമസ് തലേന്ന് മദ്യവില്‍പ്പനയില്‍ മുന്നില്‍ നെടുമ്പാശ്ശേരി (51.65), രണ്ടാമത് ഇരിങ്ങാലക്കുട

Friday 27 December 2019 4:41 AM UTC

തിരുവനന്തപുരം Dec 27 : ബവ്‌റിജസ് കോര്‍പറേഷന്‍ ക്രിസ്തുമസ് തലേന്ന് ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 51.65 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 47.54 കോടി രൂപ ആയിരുന്നു. വില്‍പ്പനയില്‍ 9 ശതമാനത്തിന്റെ വര്‍ധിച്ചു.

നെടുമ്പാശ്ശേരിയിലെ ഔട്ട്‌ലറ്റിലാണ് കൂടുതല്‍ മദ്യം വിറ്റത്. 63.28 ലക്ഷം. മുന്‍വര്‍ഷം ഇത് 51.30 ലക്ഷമായിരുന്നു.

രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ്. 53.74 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇവിടെ 51.23 ലക്ഷം രൂപയുടെ മദ്യം വിറ്റു.270 ഔട്ട്‌ലറ്റുകളാണ് കോര്‍പ്പറേഷനുള്ളത്.

CLICK TO FOLLOW UKMALAYALEE.COM