ക്രിക്കറ്റ് ഗ്രൗണ്ടില്‍ പട്ടാപ്പകല്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കളെ തല്ലിയോടിച്ചു (Video) – UKMALAYALEE

ക്രിക്കറ്റ് ഗ്രൗണ്ടില്‍ പട്ടാപ്പകല്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കളെ തല്ലിയോടിച്ചു (Video)

Friday 10 August 2018 1:57 AM UTC

ലണ്ടന്‍ Aug 10: ക്രിക്കറ്റ് ഗ്രൗണ്ടില്‍ പട്ടാപ്പകല്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമികതാക്കള്‍ക്ക് കിട്ടിയത് മുട്ടന്‍ പണി. കമിതാക്കള്‍ സെക്‌സിലേര്‍പ്പെടുന്ന സമയം ഒരാള്‍ എത്തി ഇവരെ മര്‍ദിക്കുകയായിരുന്നു.

 സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇംഗ്ലണ്ടിലെ റൗദയ് പാര്‍ക്കിലാണ് സംഭവം.

ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടികളില്‍ ഒരാളുടെ പിതാവാണ് കമിതാക്കളുടെ അടുത്ത് ഒടിയെത്തി മര്‍ദിച്ചത്. സംഭവം കണ്ട് നിന്ന ഒരാളാണ് ഇത് ക്യാമറയില്‍ പകര്‍ത്തിയത്.

അരമണിക്കൂര്‍ മുമ്പ് സംഭവം താന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നാല്‍ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് യുവതി പറയുന്നുണ്ട്.

ഇത് അഞ്ചാമത്തെ തവണയാണ് കമിതാക്കള്‍ ഇത്തരത്തില്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്നും യുവതി പറയുന്നു. വിവരം അറിഞ്ഞ് 46 മിനിറ്റുകള്‍ക്ക് ശേഷമാണ് പോലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. ഈ സമയം കമിതാക്കള്‍ സ്ഥലം വിട്ടിരുന്നു.

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ കുട്ടികളുടെ മുന്നില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കളെ കുട്ടികളില്‍ ഒരാളുടെ പിതാവ് ഓടിയെത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

CLICK TO FOLLOW UKMALAYALEE.COM