ക്യാന്‍സര്‍ രോഗിയ്ക്ക് ബൈബിള്‍ നല്കി; കെന്റിലെ നഴ്സിന് പിന്‍നമ്പര്‍ നഷ്ടപ്പെട്ടു
Thursday 23 May 2019 3:39 AM UTC
KENT May 23: ക്യാന്‍സര്‍ രോഗിയ്ക്ക്ബൈബിള് നല്കി പ്രാര്‍ത്ഥിക്കാന്‍ നിര്‍ദ്ദേശം നല്കിയ നഴ്സിന്റെ പണിപോയി. കെന്റിലെ ഡാറ്റ്ഫഡ് ഡാരന്റ് വാലി ഹോസ്പിറ്റലില്‍ പതിനഞ്ചുവര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന സാറയെയാണ് എന്‍ എച്ച് എസ് ട്രസ്റ്റ് പുറത്താക്കിയത്.
ഈ നടപടി ട്രെബ്യൂണലും അംഗീകരിച്ചു. മതപരവും വിശ്വാസപരവുമായ കാര്യങ്ങള്‍ രോഗികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് നഴ്സസ് ആന്‍ഡ് മിഡ്വൈഫറി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
2016 ജൂണ്‍ 20-ന് ട്രസ്റ്റിന്റെ പരാതിപരിഹാര വിഭാഗത്തെ അറിയിക്കുകയായിരുന്നു എല്ലാം ദൈവത്തിലര്പ്പിക്കാമെന്ന് രോഗിയെ ഉപദേശിച്ച സാറ, രോഗിക്ക് ബൈബിള്‍ കൊടുത്തശേഷം തനിക്കൊപ്പം പാടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തനിക്ക് സാറ ബൈബിള്‍ തരികയും ഉത്തമഗീതങ്ങള് പാടി പ്രാര്ഥിക്കാനാവശ്യപ്പെട്ടുവെന്നും ഒരു രോഗി 2016 ജൂണ്‍ മൂന്നിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ട്രസ്റ്റ് അവരെ പുറത്താക്കിയത്.
മതപരമായ കാര്യങ്ങള്‍ രോഗിയോട് സംസാരിച്ചതിന് പുറത്താക്കിയ നഴ്സിനെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരിക്കുന്നു.
ഡാറ്റ്ഫഡ് ആന്‍ഡ് ഗ്രേവ്ഷാം എന്‍എച്ച്എസ് ട്രസ്റ്റിന്റെ നടപടി യുക്തമാണെന്ന് അപ്പീല്‍ കോടതി വിധിച്ചു. തനിക്കു തീര്‍ത്തും അനുചിതമായി തോന്നിയ നടപടി നഴ്സിന്റെ ഭാഗത്തുനിന്നുണ്ടായതായി രോഗി വേറെയും രോഗികളോട് സാറ സമാനമായ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്ന് കോടതി വിലയിരുത്തി.
2016 ഏപ്രിലില്‍ വയറിന് ക്യാന്‍സര്‍ ബാധിച്ച രോഗിയോട്, ക്യാന്‍സറിന് ഏറ്റവും ഉത്തമമായ ചികിത്സ പ്രാര്‍ഥനയാണെന്ന് സാറ പറഞ്ഞതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
നഴ്സെന്ന നിലയ്ക്കുള്ള ജോലി ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ സമയം മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും സംസാരിക്കുന്നതിനാണ് സാറ പ്രാമുഖ്യം നല്‍കിയിരുന്നതെന്ന് പരാതിയില്‍ പറയുന്നു.
2016 ജൂണില്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സാറയെ, അതേ വര്‍ഷം ഓഗസ്റ്റില്‍ പുറത്താക്കുകായിരുന്നു. അതേവര്‍ഷം തന്നെ ട്രിബ്യൂണലും ഈ ഉത്തരവ് ശരിവെച്ചു. ഇതിനെതിരെയായാണ് 50-കാരിയായ സാറ അപ്പീല്‍ കോടതിയെ സമീപിച്ചത്.
നഴ്സായി ജോലി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ നീക്കിയതിനെത്തുടര്‍ന്നാണ് ട്രിബ്യൂണല്‍ വിധിക്കെതിരേ അപ്പീല്‍ നല്കാന് സാറ തയ്യാറായത്.
ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ട്രസ്റ്റ് നഴ്സിന് മുന്നറിയിപ്പും നല്കി. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ട് നഴ്സ് ഒരു രോഗിക്ക് ബൈബിള്‍ നല്കി.
ഈ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ട്രസ്റ്റ് നഴ്സിനെ ജൂണ്‍ 2016ല്‍ അച്ചടക്ക നടപടിയിലൂടെ സസ്പെന്‍ഡ് ചെയ്തു. ഇതു സംബന്ധിച്ചുള്ള പരാതി എന്‍എംസിയുടെയും എംപ്ലോയ്മെന്റ് ട്രൈബ്യൂണലിന്റെ മുന്‍പാകെ എത്തിയെങ്കിലും നഴ്സിനെ പുറത്താക്കിയ നടപടി ശരിവയ്ക്കപ്പെട്ടു.
ഇതിനെതിരെ കോടതി മുമ്പാകെ നല്കിയ അപ്പീലില്‍ 2019 മാര്‍ച്ച് 18ന് ഹിയറിംഗ് നടക്കുകയും 2019 മെയ് 14ന് ഡാര്‍ട്ട്ഫോര്‍ഡ് ആന്‍ഡ് ഗ്രേഷാം ട്രസ്റ്റിന്റെ നടപടിക്കെതിരെ നഴ്സ് നല്കിയ അപ്പീല്‍ തള്ളുകയും ചെയ്തതോടെയാണ് നഴ്സിന് ജോലി നഷ്ടമായത്.
CLICK TO FOLLOW UKMALAYALEE.COM