
കോസ്മോപൊളിറ്റൻ ക്ലബ്ബിന്റെ ആറാം വാർഷികം ഫെബ്രുവരി 18 ന് ബ്രിസ്റ്റളിൽ
Friday 17 February 2023 8:15 AM UTC

BRISTOL Feb 17: ഇംഗ്ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊളിറ്റൻ ക്ലബ്ബിന്റെ ആറാം വാർഷികം ഫെബ്രുവരി പതിനെട്ടിന് ബ്രിസ്റ്റളിൽ നടക്കും.
കഥകളി കലാകാരനായ ശ്രീ കലാമണ്ഡലം വിജയകുമാർ, കലാമണ്ഡലത്തിലെ ആദ്യത്തെ ചുട്ടി ആർട്ടിസ്റ്റായ കലാമണ്ഡലം ബാർബറ വിജയകുമാർ എന്നിവർ മുഖ്യ അതിഥികളായി എത്തുന്ന ഉത്ഘാടന ചടങ്ങിൽ ഇരുവരെയും പുരസ്‌കാരങ്ങൾ നൽകി ആദരിക്കും.
യൂറോപ്പിലെ പ്രമുഖ കഥകളി തീയറ്റർ കമ്പനി ആയ കലാചേതനയുടെ സ്ഥാപകർ ആണ് ഇരുവരും. കഥകളി ആചാര്യനായ കലാമണ്ഡലം ഗോപി പോലെ അതുല്യ പ്രതിഭകളുടെ വേദികൾ യൂറോപ്യൻ കലാസ്നേഹികൾക്കായി ഒരുക്കിയത് കലാചേതന കഥകളി തീയറ്റർ കമ്പനി ആണ്.
അഞ്ചു മണിക്കൂറോളം നീണ്ടു നിൽക്കുന്ന വ്യത്യസ്ത കലാപരിപാടികൾ അരങ്ങേരുന്ന വേദിയിൽ യൂഫോണിക് (Euphonic) മ്യൂസിക് ട്രൂപ്പിന്റെ ഗാനമേളയും ഉണ്ടാകും . മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ നിരവധി ഗാനങ്ങൾ പ്രമുഖ ഗായകരായ സന്ദീപ് കുമാർ, പ്രമോദ് പിള്ള, അനു ചന്ദ്ര, സ്മൃതി എന്നിവർ ആലപിക്കും.
കലാമണ്ഡലം വിജയകുമാറും, കലാമണ്ഡലം ബാർബറ വിജയകുമാറും ചേർന്ന് വാർഷികാഘോഷങ്ങളുടെ ഉത് ഘാടനം നിർവഹിക്കും.
ഉത്ഘാടന ചടങ്ങിൽ ക്ലബ്ബിന്റെ പ്രസിഡന്റ് ശ്രീ ജോസ് മാത്യു അധ്യക്ഷത വഹിക്കും, സെക്രട്ടറി ശ്രീ ബിജു മോൻ ജോസഫ് സ്വാഗതം പറയുന്ന ചടങ്ങിൽ ശ്രീ ഷാജി കൂരാ പ്പിള്ളിൽ, ശ്രീ ജി. രാജേഷ് എന്നിവർ ആശംസ പ്രസംഗവും,ക്ലബ്ബ് ട്രഷറർ ശ്രീ ടോം ജോർജ് കൃതജ്ഞത പ്രസംഗവും നടത്തും.
കൂടുതൽ വിവരങ്ങൾക്ക് :07754724879
ഇമെയിൽ :cosmopolitanclub.bristol@gmail.com
CLICK TO FOLLOW UKMALAYALEE.COM