കോവിഡ് 19: കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും അടയ്ക്കാന്‍ നിര്‍ദ്ദേശം – UKMALAYALEE

കോവിഡ് 19: കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും അടയ്ക്കാന്‍ നിര്‍ദ്ദേശം

Tuesday 17 March 2020 4:19 AM UTC

ന്യുഡല്‍ഹി March 17: രാജ്യത്ത് കോവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

മാളുകള്‍, നീന്തല്‍കുളങ്ങള്‍, ജിംനേഷ്യം, തീയറ്ററുകള്‍ എന്നിവയും അടച്ചിടണം. പൊതുഗതാഗത സംവിധാനങ്ങള്‍ കഴിയുമെങ്കില്‍ ഒഴിവാക്കണമെന്നും കേന്ദ്രര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

യൂറോപ്യന്‍ യൂണിയന്‍, തുര്‍ക്കി, ബ്രിട്ടണ്‍ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തി.

രാജ്യത്ത് ഇതുവരെ 15 സംസ്ഥാനങ്ങളില്‍ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍.

CLICK TO FOLLOW UKMALAYALEE.COM