കോവിഡ് ബാധിച്ച് കേരളത്തില്‍ മരണമടഞ്ഞത് രണ്ടു പേര്‍ – UKMALAYALEE

കോവിഡ് ബാധിച്ച് കേരളത്തില്‍ മരണമടഞ്ഞത് രണ്ടു പേര്‍

Friday 3 April 2020 12:01 AM UTC

KOCHI April 3: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം 31 വരെയുള്ള ഒരാഴ്ച സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിച്ചത് 12 പേരാണ്. ഫെബ്രുവരി അവസാന ആഴ്ചയിലാകട്ടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് 77 പേര്‍ക്കായിരുന്നു.

ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് എറണാകുളം ജില്ലയിലാണ്- 13 പേര്‍. കോവിഡ് കാലത്ത് അപകടങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണവും കുറവാണ്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സംസ്ഥാനത്ത് റോഡപകടങ്ങളിലും അതുവഴിയുള്ള മരണനിരക്കിലും കുറവുണ്ടായത്.

വാഹനാപകട മരണങ്ങളുടെ ഏകദേശ കണക്കെടുത്താല്‍ കഴിഞ്ഞയാഴ്ച 65 വിലപ്പെട്ട ജീവനുകളാണ് മരണത്തെ അതിജീവിച്ച് നിലനില്‍ക്കുന്നത്.

ഈ കാലത്ത് സംസ്ഥാനത്ത് പരിസ്ഥിതി മലിനീകരണത്തിന്റെ തോതിലും വായു മലിനീകരണതോതിലും വലിയ കുറവാണുണ്ടായത്. ഹോട്ടലുകള്‍, ചന്തകള്‍, വ്യവസായശാലകള്‍ എന്നിയുടെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ചതോടെ ഖരമാലിന്യത്തിന്റെ അളവില്‍ വലിയ കുറവുണ്ടായി.

അറവുശാലകള്‍ അടച്ചതോടെ അവിടെനിന്നുള്ള മാലിന്യവും മത്സ്യമാര്‍ക്കറ്റില്‍ നിന്നും പുറന്തള്ളുന്ന അവശിഷ്ടത്തിന്റെ അളവിലും കാര്യമായ കുറവാണുണ്ടായത്.

അന്തരീക്ഷ മലിനീകരണത്തിനു കാരണമായ കാര്‍ബണ്‍ മോണോക്‌െസെഡ്, െനെട്രജന്‍ ഓക്‌െസെഡ്‌സ്, സള്‍ഫര്‍ ഡയോക്‌െസെഡ് എന്നിവയുടെ അളവും വലിയ തോതില്‍ കുറഞ്ഞു.

അന്തരീക്ഷവായുവിന്റെ നിലവാരം അളക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്(എ.ക്യു.ഐ.) മികച്ച മുന്നേറ്റമാണുണ്ടായതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

സാധാരണ എ.ക്യു.ഐ. നൂറിനുമുകളിലേക്കു പോയി ശ്വാസംമുട്ടിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായി. നിലവില്‍ എ.ക്യു.ഐ. 50ലേക്കു താണിട്ടുണ്ട്.

സംസ്ഥാനമൊട്ടാകെ എ.ക്യു.ഐ. മികച്ച നിലവാരത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മലീനീകരണം നേരിടുന്ന കൊച്ചി െവെറ്റിലയില്‍ എ.ക്യു.ഐ. 38 ആണ്.

ഇവിടെ അന്തരീക്ഷത്തില്‍ പാര്‍ട്ടികുലേറ്റ് മാറ്റേഴ്‌സ് (പി.എം) എന്ന പൊടിപടലങ്ങളുടെ തോതിലും വലിയ കുറവുണ്ടായി.

നഗരങ്ങളിലെ ജനത്തിരക്കും വാഹനപ്പെരുപ്പവും ഒഴിഞ്ഞതോടെ നാട് ഒരു പരിധിവരെ ‘ശുദ്ധ’മായി. പെരിയാറും പമ്പയും അച്ചന്‍കോവിലും മീനച്ചിലാര്‍ ഉള്‍പ്പടെയുള്ള നദികളും മാലിന്യമുക്തമായി. ഹൗസ് ബോട്ടുകള്‍ ഉള്‍പ്പടെയുള്ള ജലയാനങ്ങള്‍ ഒഴിഞ്ഞതോടെ കായലുകള്‍ ശാന്തമായി.

െലെസന്‍സില്ലാത്തവയടക്കം ഏതാണ്ട് 1200 ഹൗസ്‌ബോട്ടുകള്‍ ആലപ്പുഴ ജില്ല കേന്ദ്രീകരിച്ചു മാത്രം ഓടിയിരുന്നു. കടുത്ത വേനല്‍ക്കാലമായതിനാല്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.

അതുകൊണ്ടുതന്നെ മലിനീകരണം ഏറ്റവും പ്രകടമാകുന്ന കാലയളവാണ് സാധാരണ മാര്‍ച്ചു മുതല്‍ മേയ് വരെയുള്ള കാലം.

ബോട്ടുകളില്‍ നിന്നു പുറന്തള്ളുന്ന ഇന്ധനത്താല്‍ ഇക്കാലത്ത് കായല്‍നിരപ്പില്‍ എണ്ണപ്പാട പതിവുകാഴ്ചയായി രുന്നു. എന്നാല്‍ സമീപ ദിവസങ്ങളില്‍ എണ്ണപ്പാട അപ്രത്യക്ഷമായിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM