കോവിഡോ മദ്യമോ ? ലോകത്തെ മുഴുവന്‍ വിറപ്പിച്ച കോവിഡിനെക്കാളും മലയാളി പേടിക്കുന്നത് മദ്യത്തിന്റെ ലഭ്യതക്കുറവ്! – UKMALAYALEE
foto

കോവിഡോ മദ്യമോ ? ലോകത്തെ മുഴുവന്‍ വിറപ്പിച്ച കോവിഡിനെക്കാളും മലയാളി പേടിക്കുന്നത് മദ്യത്തിന്റെ ലഭ്യതക്കുറവ്!

Tuesday 31 March 2020 11:20 PM UTC

KOCHI April 1: മലയാളികള്‍ക്കിടയില്‍ ട്രോളുകള്‍ക്കുള്ള സ്വാധീനം പറയാതെ വയ്യ. അടുത്തിടെ കണ്ട ചില ട്രോളുകള്‍ പറയാം. ”കൊറോണ മൂലം കേരളത്തില്‍ മരണം 1 , മദ്യം കിട്ടാത്തത് മൂലം 4 – ആരാണ് യഥാര്‍ത്ഥ വില്ലന്‍.” വായിച്ചു ചിരിക്കാന്‍ നല്ല ട്രോളാണെങ്കിലും ഇതു ശുദ്ധ മണ്ടത്തരമെന്നു പറയാതെ വയ്യ.

ഒന്നാമത്, യഥാര്‍ഥത്തില്‍ സ്ഥിരമായ മദ്യപാനം കാരണമാണു മേല്‍പറഞ്ഞ നാലു മരണങ്ങളും ഉണ്ടായിരിക്കുന്നത്. മദ്യപാനം ഒരു തീവ്രരോഗം എന്ന നിലയിലേക്കു മാറിയതുകൊണ്ടാണ് ഈ നാലുപേരും മരിച്ചത്.

കൃത്യമായ ചികിത്സയുള്ളതാണ് മദ്യസക്തി രോഗവും മദ്യപാനം നിര്‍ത്തുമ്പോളുണ്ടാകുന്ന വിഷമങ്ങളും.

അതായതു, മദ്യം കിട്ടാതെവന്നതുകൊണ്ടു മാത്രമല്ല, മറിച്ച് യഥാസമയം ചികിത്സാ കിട്ടാതിരുന്നതിനാലാണ് ആ നാല് മരണങ്ങളുമുണ്ടായത്.

പൊതുവേ മദ്യപാനികള്‍ കൂടുതലുള്ള സംസ്ഥാനമാണു കേരളം. നഷ്ടത്തിലോടുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളെയും, നമ്മുടെ സര്‍ക്കാരിനെത്തന്നെയും പിടിച്ചു നിര്‍ത്തുന്നവരാണു നാട്ടിലെ പാവം കുടിയന്മാര്‍.

പെട്ടന്നൊരുനാള്‍ അവരുടെ കുടി മുട്ടുമ്പോള്‍ സമൂഹത്തിനു തിരിച്ചവര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടേ ?
എന്താടോ െകെ വിറയ്ക്കുന്നുണ്ടല്ലോ? ശരിയാണ്, െകെ വിറയല്‍ , ഉറക്കക്കുറവ് , പെട്ടന്നു ദേഷ്യം വരുക എന്നിവയാണ് സ്ഥിര മദ്യപാനികള്‍ പെെട്ടന്നു കുടി നിര്‍ത്തുമ്പോള്‍ കണ്ടുവരുന്നു ലക്ഷണങ്ങള്‍.

ചില ആളുകള്‍ക്കു ചുഴലി അഥവാ അപസ്മാരം, ഡെലീറിയം അഥവാ സ്ഥലകാലബോധം ഇല്ലാത്ത പ്രവര്‍ത്തനം, യാഥാര്‍ഥ്യ ബോധം നഷ്ടമാകുന്ന അവസ്ഥ മുതലായ ഗുരുതര ലക്ഷണങ്ങളുമുണ്ടാകാം.

അതിനാല്‍, ലഘുവായ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തേടുന്നതാണു നല്ലത്.

മദ്യപാനാസക്തിയുടെ തീ്രവത അനുസരിച്ചാണു ചികിത്സയും. നല്ലൊരു പങ്കു കേസുകളിലും ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് ഉള്‍പ്പടെയുള്ള ബ്ലഡ് ടെസ്റ്റുകള്‍ വേണ്ടി വന്നേക്കാം (പേടിക്കണ്ട, ഒരു ഫുള്‍ ജവാന്റെ ചെലവ് വരില്ല ഇവയ്ക്ക്). ലഘുവായുള്ള കേസുകള്‍ മിക്കവാറും ഒപിഡി ചികിത്സാ കൊണ്ട് മാറിയേക്കും.

ഗുരുതരമായതോ ഗുരുതരമാവാന്‍ സാധ്യതയുള്ളതോ ആയ കേസുകളില്‍ തീര്‍ച്ചയായും ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. മദ്യരഹിതമാവട്ടെ ഈ ലോക്കഡോണും, അതിനപ്പുറവും.

( തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജിലെ നവജ്യോതി ഡി അഡിക്ഷന്‍ ക്ലിനിക്കിലെ കണ്‍സല്‍റ്റന്റ് െസെക്യാട്രിസ്റ്റാണു ലേഖകന്‍).

CLICK TO FOLLOW UKMALAYALEE.COM