കോവിഡിനെതിരായ പോരാട്ടം: 21 ദിവസത്തിനുള്ളില്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി മോഡി, ജനങ്ങള്‍ മാതൃകയാകണമെന്ന് അഭ്യര്‍ത്ഥന – UKMALAYALEE

കോവിഡിനെതിരായ പോരാട്ടം: 21 ദിവസത്തിനുള്ളില്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി മോഡി, ജനങ്ങള്‍ മാതൃകയാകണമെന്ന് അഭ്യര്‍ത്ഥന

Thursday 26 March 2020 1:55 AM UTC

വരാണസി march 26: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം 21 ദിവസത്തിനുള്ളില്‍ വജയിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോഡി. മഹാഭാരത യുദ്ധം വിജയിച്ചത് 18 ദിവസം കൊണ്ടാണ്, നമ്മള്‍ കോവിഡിനെ 21 ദിവസം കൊണ്ട് തുരത്തും.

മോഡിയുടെ മണ്ഡലമായ വരാണസിയിലെ ജനങ്ങളോട് വീഡിയോ കോണ്‍ഫറന്‍സിലുടെ സംസാരിക്കവെയാണ് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചത്.

രാജ്യത്ത് 21 ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ വരാണസി മണ്ഡലത്തിലെ ജനങ്ങളുമായി ചോദ്യോത്തര പരിപാടി അഭിസംബോധന ചെയ്തത്. രാജ്യത്ത് ഇതുവരെ രോഗ ബാധ സ്ഥിരകീരിച്ചവരുടെ എണ്ണം 560 ആയിരിക്കുകയാണ്.

ഇതിനിടെ സ്വജീവന്‍ പണയം വെച്ച് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും തിരിയുന്നതിനെതിരെയും പ്രധാനമന്ത്രി വേദന പ്രകടിപ്പിച്ചു.

ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കണമെന്നും, അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും മോഡി പറഞ്ഞു. യോഗ ചെയ്തതു കൊണ്ടോ വ്യായാമം ചെയ്തതു കൊണ്ടോ കൊറോണ ആരെയും ഒഴിവാക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് നവരാത്രിയുടെ ദിനമാണ്. ഇപ്പോള്‍ നിങ്ങള്‍ ചടങ്ങുകളിലായിരിക്കുഗ. എന്നിട്ടും ഈ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് നന്ദിയുണ്ട്.

കൊറോ വൈറസിനെതിരായ പോരാട്ടത്തിന് ശക്തി പകരാന്‍ ഞാന്‍ ലൈ പുത്രിയോട് പ്രാര്‍ത്ഥിക്കുകയാണ് അദേഹം കൂട്ടിച്ചേര്‍ത്തു.

CLICK TO FOLLOW UKMALAYALEE.COM