കോഴിക്കോട്ട് യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ സാമ്പിള്‍ ജനതിക പരിശോധനയ്ക്കായി അയച്ചു – UKMALAYALEE

കോഴിക്കോട്ട് യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ സാമ്പിള്‍ ജനതിക പരിശോധനയ്ക്കായി അയച്ചു

Saturday 4 December 2021 9:33 AM UTC

കോഴിക്കോട് Dec 4: യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ കോവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു.

നവംബര്‍ 21ന് നാട്ടിലെത്തിയ ഡോക്ടര്‍ക്ക് 26ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ സമ്പര്‍ക്കത്തിലുളള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്.

ഡോകടര്‍ക്കോ കുടുംബാഗങ്ങളക്കോ വലിയ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. കോവിഡ് സ്ഥിരീകരിച്ച എട്ട് ദിവസമായിട്ടും അത് മാറിയിട്ടില്ല.

ഈ സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്തുന്നത്. വെളളിയാഴ്ചയാണ് സാമ്പിള്‍ ശേഖരിച്ച് അയച്ചിരിക്കുന്നത്.

ഇതിന്റെ ഫലം എത്രയും പെട്ടെന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആശങ്കയ്ക്ക് വകയില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഈ കുടുംബത്തിന് കാര്യമായ സമ്പര്‍ക്കം ഉണ്ടായിട്ടില്ല.

ഇദ്ദേഹത്തില്‍ നിന്നും അമ്മയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇവരും നീരിക്ഷണത്തിലും ചികിത്സയിലും തുടരുകയാണ്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ക്ക് ആര്‍ക്കുമില്ലെന്നാണ് വ്യക്തമാകുന്നത്.

CLICK TO FOLLOW UKMALAYALEE.COM