കോളേജുകളില്‍ ഇനി പഠിപ്പ്മുടക്കും, മാര്‍ച്ചും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് – UKMALAYALEE

കോളേജുകളില്‍ ഇനി പഠിപ്പ്മുടക്കും, മാര്‍ച്ചും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്

Thursday 27 February 2020 3:58 AM UTC

കൊച്ചി Feb 27: കലാലയങ്ങളില്‍ വിദ്യാര്‍ത്ഥിസമരങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. കലാലയ രാഷ്ട്രീയത്തിനെതിരെ എത്തിയ 15 ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കോളേജുകളില്‍ ഘരാവോ, പഠിപ്പുമുടക്ക, ധര്‍ണ, മാര്‍ച്ച് തുടങ്ങിയവ പൂര്‍ണമായും തടഞ്ഞുകൊണ്ടാണ് ഉത്തരവ്.

സമരത്തിനും പഠിപ്പുമുടക്കിനും വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കാന്‍ പാടില്ല. പഠിക്കുക എന്നത് വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശമാണ്. അത് തടയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ തടസ്സപ്പെടുത്തി ഒരു സമരവും ഇനി ഉണ്ടാകരുത്.

കലാലയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും വിധമുള്ള സമരങ്ങള്‍ ഒരു കാരണവശാലും പാടില്ലെന്നും കോടതി വ്യക്തമാക്കി.

ഇതോടെ കലാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും കോടതി വിധി ബാധകമാകും. സ്‌കൂളുകളിലും കോളേജുകളിലും രാഷ്ട്രീയം നിരോധിച്ച് നിരവധി ഉത്തരവുകള്‍ ണ്ടായിട്ടും നടപ്പാ്കുന്നില്ലെന്നും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചായിരു്‌നു ഹര്‍ജികള്‍.

കോളേജുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ എന്തു സമരങ്ങള്‍ ഉണ്ടായാലും മാനേജുമെന്റുകള്‍ക്ക് പോലീസിനെ വിളിച്ച് സമാധാന അന്തരീക്ഷം ഉറപ്പുവരുത്താവുന്നതാണെന്നും കോടതി വിധിയില്‍ പറയുന്നു.

CLICK TO FOLLOW UKMALAYALEE.COM