കൊവിഡ് 19; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സൗജന്യ റേഷന്‍; ക്ഷേമ പെന്‍ഷനുകള്‍ നാളെ മുതല്‍ നല്‍കും: മുഖ്യമന്ത്രി – UKMALAYALEE

കൊവിഡ് 19; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സൗജന്യ റേഷന്‍; ക്ഷേമ പെന്‍ഷനുകള്‍ നാളെ മുതല്‍ നല്‍കും: മുഖ്യമന്ത്രി

Friday 27 March 2020 1:51 AM UTC

തിരുവനന്തപുരം March 27: സംസ്ഥാനത്ത് കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യ, ധാന്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഇക്കാര്യം.

റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് എല്ലാം കാര്‍ഡ് നല്‍കുന്നിനുള്ള പ്രവര്‍ത്തനം നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ ഇനിയും കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ നമ്പർ നോക്കി സൗജന്യ റേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ക്ഷേമ പെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്തു തുടങ്ങും. സഹകരണ ബാങ്കുകളില്‍ ഇന്ന് തന്നെ ക്ഷേമ പെന്‍ഷന്‍ എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിലക്കയറ്റം സംബന്ധിച്ച പരാതികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മൊത്ത വിതരണക്കാരുമായി ചര്‍ച്ച നടത്തിയതായും വിലക്കയറ്റം സൃഷ്ടിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും വീടുകളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ധാരാളം പേര്‍ വീടിന് പുറത്തുപോയി ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്തവരാണ്.

വീടിനകത്ത് ഭക്ഷണം പാകം ചെയ്യാനാകാത്ത ആളുകളുമുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സഹായിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെ കൊടിയുമായി സന്നദ്ധ പ്രവത്തനം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായാണ് പൊതുവായ സന്നദ്ധ സേന രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെട്ടുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്രമന്ത്രി സദാന്ദ ഗൗഡ ബന്ധപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിലപാട് സന്തോഷകരമാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായം ഇനിയും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM