കൊറോണ; ചൈനയില്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നത് റോബോട്ടുകള്‍- വിഡിയോ
Wednesday 5 February 2020 4:52 AM UTC
BEIJING Feb 5: ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ ഭീതിയിലാണ്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന രോഗമായതിനാല്‍ രോഗികളെ പരിചരിക്കുന്നതാണ് വളരെയധികം ബുദ്ധിമുട്ടേറുന്നത്.
ചൈനയുടെ ദേശീയ ഹെല്‍ത്ത് കമ്മിഷന് പറയുന്നത് ഈ വൈറസ് ഒരാളില്‍ നിന്ന് വേറൊരാളിലേക്ക് പകരുന്ന ഒന്നാണെന്നാണ്. ഇതിനാല്‍, റോബോട്ടുകളെ പോലെയുള്ള ടെലിഹെല്‍ത്ത് ഉപകരണങ്ങള്‍ രോഗികളെ ചികിത്സിക്കുന്നതില്‍ വളരെയധികം ഉപയോഗപ്രദമാണെന്നാണ്.
ഇതിലൂടെ രോഗീ പരിചരണം നടത്തുന്നവര്‍ക്ക് രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുന്നത് വളരെയധികം കുറയ്ക്കാനാകും.
വാഷിങ്ടണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അമേരിക്കയില്‍ ആദ്യമായി സ്ഥിരീകരിച്ച കൊറോണാ വൈറസ് ബാധിതനെ പരിശോധിച്ചത് വിചി (Vici) എന്നു പേരായ ഉപകരണത്തിന്റെ സ്ക്രീനില്‍ സ്പര്‍ശിച്ചു നോക്കിയാണ്. അവര്‍ക്ക് രോഗിയുടെ അടുത്തുപോയി പരിശോധിക്കേണ്ടി വന്നില്ല.
ഒരു കംപ്യൂട്ടര്‍ സ്ക്രീനിലൂടെയാണ് രോഗിയെ നോക്കിയത്. ഇത്തരം മെഷീനുകളാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്കും എയര്‍പോര്‍ട്ട് ജോലിക്കാര്‍ക്കും ഹോട്ടല്‍ ജോലിക്കാര്‍ക്കും സഹായകമായിരിക്കുന്നത്.
എത്ര കുറച്ചു പേര് രോഗികളുമായി ഇടപെടുന്നോ അത്ര നന്നെന്നാണ് ടഗ് (TUG) റോബോട്ടിനെ നിര്‍മ്മിച്ച കമ്പനിയായ എയ്തോണിന്റെ എക്സിക്യൂട്ടീവായ പീറ്റര്‍ സെ്ഫ് പറയുന്നത്. ടഗ് റോബോട്ടുകള്‍ക്ക് ഇപ്പോള്‍ 140 ഇടങ്ങളിലാണ് ‘ജോലി ലഭിച്ചിരിക്കുന്നത്’.
ചൈനയിലും പല ആശുപത്രികളിലും റോബോട്ടുകളാണ് മരുന്നും ആഹാരവും രോഗബാധിതര്‍ക്കും രോഗം ഉണ്ടോ എന്നു സംശയിക്കുന്നവര്‍ക്ക് എത്തിച്ചു കൊടുക്കുന്നത്. രോഗം സംശയിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്ന ഒരു ഹോട്ടലില്‍ ലിറ്റ്ല്പീനട്ട് എന്ന റോബോട്ടാണ് ആഹാരം എത്തിച്ചു കൊടുക്കുന്നത്.
ദക്ഷിണ ചൈനയിലുള്ള ഒരു ആശുപത്രില്‍ ഭക്ഷണവും ആഹാരവും എത്തിച്ചുകൊടുക്കാനും രോഗികളുടെ ബെഡ് ഷീറ്റുകളും മുറിയിലെ വെയ്സ്റ്റ് നീക്കം ചെയ്യാനും റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നു.
ഇങ്ങനെ അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനും ടെലീമെഡിസിനും കൂടാതെ ക്ലീനിങ്ങിനുള്ള റോബോട്ടുകളെയും ഇപ്പോള്‍ ആശുപത്രികളും മറ്റും തേടുന്നു.
സെനോണ്‍ (xenon) യുവി-സി പ്രകാശം ഉപയോഗിച്ച് രോഗാണുക്കളെ നശിപ്പിക്കുന്ന റോബോട്ടിനെ നിര്‍മ്മിച്ചു നല്കുന്ന ടെക്സസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെനെക്സ് (Xenex) കമ്പനി പറയുന്നത് വുഹാന്‍ കൊറോണവൈറസ് ബാധിതരാണോ എന്നു സംശയിക്കുന്നവരെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികളില്‍ തങ്ങളുടെ ഉപകരണം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചൈനയില്‍ ഈ വൈറസ് ബാധയേറ്റ് 200 ആളുകള്‍ മരണമടഞ്ഞുകഴിഞ്ഞു. അതേസമയം, വൈറസ് പകരുന്നതു കുറയ്ക്കാനുള്ള ഉപകരണങ്ങളും ധാരാളമായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
CLICK TO FOLLOW UKMALAYALEE.COM