കോവിഡ്‌ : വിദേശത്ത്‌ മലയാളികളുടെ മരണം കൂടുന്നു – UKMALAYALEE

കോവിഡ്‌ : വിദേശത്ത്‌ മലയാളികളുടെ മരണം കൂടുന്നു

Tuesday 7 April 2020 1:34 AM UTC

LONDON April 7: കോവിഡ്‌-19 ബാധിച്ച്‌ വിദേശത്തു മലയാളികളുടെ മരണം വര്‍ധിക്കുന്നു. വിവിധ രാജ്യങ്ങളിലായി പതിനെട്ടോളം പേരാണു മരിച്ചത്‌. ഇതിലേറെയും അമേരിക്കയിലാണ്‌.

മുളക്കുളം വടക്കേക്കര കല്ലുവെട്ടാമട പാറശേരില്‍ പി.ജെ. കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ (61 ന്യുയോര്‍ക്ക്‌), കാവുംഭാഗം കിഴക്കുംമുറി വഞ്ചിപ്പാലം ഗ്രേസ്‌ വില്ലയില്‍ ജോണ്‍ വര്‍ക്കിയുടെ ഭാര്യ ഏലിയാമ്മ (65 ലോങ്‌ ഐലന്‍ഡ്‌), കൊട്ടാരക്കര കരിക്കം ഐപ്പള്ളൂര്‍ ഉമ്മന്‍ കുര്യന്‍ (70, ബേബി, ന്യൂയോര്‍ക്ക്‌), ഇരിട്ടി കീഴ്‌പ്പള്ളി അത്തിക്കലില്‍ സിന്റോ ജോര്‍ജ്‌ (37 യു.കെ), കണ്ണൂര്‍ കോളയാട്‌ ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ്‌ (35 അജ്‌മാന്‍), കൊല്ലം ഓടനാവട്ടം കട്ടയില്‍ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഇന്ദിര (72, ലണ്ടന്‍), നെടുമ്പ്രം ഒറ്റതെങ്ങ്‌ െകെപ്പാംചാലില്‍ റിട്ടയേര്‍ഡ്‌ ബി.എസ്‌.എന്‍.എല്‍. ഉദ്യോഗസ്‌ഥന്‍ കെ.ജെ. ഈപ്പന്‍(74- ന്യൂയോര്‍ക്ക്‌) എന്നിവരുടെ മരണവിവരമാണു പുതുതായി ലഭിച്ചത്‌.

മുളക്കുളം പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മയും കുടുംബവും 20 വര്‍ഷത്തോളമായി ന്യൂയോര്‍ക്കിലാണു താമസം. അവിടെ പോസ്‌റ്റല്‍ വകുപ്പില്‍ ജോലി ചെയ്യുകയായിരുന്നു.

കുര്യാക്കോസ്‌ ആശുപത്രി ജീവനക്കാരനാണ്‌. മക്കള്‍: ഡോണി കുര്യക്കോസ്‌ (പോലീസ്‌ യു.എസ്‌.എ), സോണി കുര്യാക്കോസ്‌് (നഴ്‌സ്‌ യു.എസ്‌.എ.). മരുമക്കള്‍: അഞ്‌ജു, സുനീഷ്‌ (ഇരുവരും നഴ്‌സ്‌ യു.എസ്‌.എ).

കാവുംഭാഗം ജോണ്‍ വര്‍ക്കിയുടെ ഭാര്യ ഏലിയാമ്മ മല്ലപ്പള്ളി ചെങ്ങരൂര്‍ കെ.കെ. മത്തായി(വലിയ മല്‌പാന്‍)യുടെ മകളാണ്‌. നേരത്തേ ദുബായില്‍ നഴ്‌സായിരുന്ന ഏലിയാമ്മ 1 ്രവര്‍ഷത്തോളമായി കുടുബസമേതം ന്യൂയോര്‍ക്കിലാണു താമസം. നഴ്‌സ്‌ ജോലിയില്‍നിന്നു വിരമിച്ചിരുന്നു.

സംസ്‌കാരം അവിടെ നടത്തും. ക്കള്‍: ജിനു, പരേതനായ ജിജു. ഞായറാഴ്‌ച രാത്രി എട്ടോടെയായിരുന്നു മരണം. ലണ്ടനില്‍ മരിച്ച ഇന്ദിര മുട്ടറ ഗവ.എച്ച്‌.എസ്‌. അധ്യാപികയായിരുന്നു. ലണ്ടനില്‍ മകള്‍ ദീപയ്‌ക്കൊപ്പമായിരുന്നു താമസം.

പക്ഷാഘാതമുണ്ടായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു കോവിഡ്‌ ബാധിച്ചത്‌. സംസ്‌കാരം പിന്നീടു ലണ്ടനില്‍ നടത്തും. ഇളയ മകള്‍ ഗീത (ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ അടൂര്‍ മുനിസിപ്പാലിറ്റി). മരുമക്കള്‍: ദീപക്‌, സജീവ്‌.

ന്യൂയോര്‍ക്കില്‍ മരിച്ച ഉമ്മന്‍ കുര്യന്‍ 17 വര്‍ഷമായി അവിടെയാണു താമസം.

തലവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു കോവിഡ്‌ സ്‌ഥിരീകരിച്ചത്‌. ഇന്നലെ രാവിലെ അഞ്ചിനായിരുന്നു മരണം. ന്യൂയോര്‍ക്കിലുള്ള ഭാര്യയും മകളും മകനും ഇവരുടെ കുടുംബങ്ങളും വീട്ടില്‍ നിരീക്ഷണത്തിലാണ്‌.

മാഞ്ചസ്‌റ്റര്‍ റെഡ്‌ഹില്ലില്‍ സ്വകീഴ്‌പ്പള്ളി അത്തിക്കലില്‍ മുള്ളന്‍ കുഴിയില്‍ ജോര്‍ജ്‌ – ഏലിയാമ്മ ( ചെറിയനോലിക്കല്‍ കുടുംബാംഗം) ദമ്പതികളുടെ മകനാണ്‌. ചാലക്കുടി സ്വദേശിനി നിമ്മിയാണു ഭാര്യ. മൂന്നു മക്കളുണ്ട്‌.

ഭാര്യയും മക്കളും മാഞ്ചസ്‌റ്ററിലാണ്‌. സംസ്‌കാരം അവിടെ നടത്തും. സഹോദരങ്ങള്‍: സിസ്‌റ്റര്‍ സിന്‍സി (ഗുജറാത്ത്‌), സിബിന്‍ (ബംഗളുരു)സി നോബി (കാഞ്ഞിരക്കൊല്ലി).യു.എ.ഇ. അജ്‌മാനില്‍
സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏരിയ മാനേജരായിരുന്നു ഹാരിസ്‌. പനി ബാധിച്ച്‌ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണു കോവിഡാണെന്നു കണ്ടെത്തിയത്‌.

ഭാര്യ: ജസ്‌മിന. മക്കള്‍: മുഹമ്മദ്‌, ശൈഖ ഫാത്തിമ.
കെ.ജെ. ഈപ്പന്‍ 15 വര്‍ഷമായി ഇളയ മകനായ വരുണിനൊപ്പം കുടുംബത്തോടെ ന്യൂയോര്‍ക്കില്‍ സ്‌ഥിരതാമസമായിരുന്നു.
ഞായറാഴ്‌ചയാണു രോഗം സ്‌ഥിരീകരിച്ചത്‌.

ഇന്നലെ ഇന്ത്യന്‍ സമയം െവെകിട്ട്‌ ഏഴിനായിരുന്നു അന്ത്യം. കഴിഞ്ഞ സെപ്‌റ്റംബറിലാണ്‌ അവസാനമായി നാട്ടിലെത്തിയത്‌.

ഭാര്യ: ആലീസ്‌ ഈപ്പന്‍. മറ്റു മക്കള്‍: പരേതനായ അരുണ്‍ ഈപ്പന്‍, സരുണ്‍ ഈപ്പന്‍ (അബുദാബി), മരുമക്കള്‍: മെറീന വര്‍ഗീസ്‌, ലിജി മത്തായി (അബുദാബി), ജെനി സോനാ മാത്യു (ന്യൂയോര്‍ക്ക്‌). സംസ്‌കാരം ന്യൂയോര്‍ക്കില്‍ നടത്തും.

CLICK TO FOLLOW UKMALAYALEE.COM