ദുബായി Sept 3: ചെക്ക് കേസില്‍ തനിക്ക് യാത്രാ വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാസില്‍ ആബ്ദുള്ള നല്കിയ ഹര്‍ജി ദുബായി കോടതി തള്ളിയാതായി തുഷാര്‍ വെള്ളാപ്പള്ളി.
കേസില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന നാസില്‍ അബ്ദുള്ളയുടെ വാദമാണ് കോടതി തള്ളിയതെന്ന് തുഷാര്‍ അവകാശപ്പെട്ടു. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ദുബായ് കോടതി യാത്രാവിലക്ക് ഹര്‍ജി തള്ളിയാലും ക്രിമിനല്‍ കേസില്‍ അജ്മാന് കോടതിയുടെ യാത്രാവിലക്ക് ഉള്ളതിനാല്‍ തുഷാറിന് നാട്ടിലേക്ക് വരാനാകില്ല.
തുഷാറിനെതിരെ ഇന്ന് രാവിലെയാണ് ദുബായ് കോടതിയില്‍ നാസില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തത്. ദുബായിലെ കോടതിയിലാണ് കേസ്.
അജ്മാനിലെ കോടതിയില്‍ ക്രിമിനല്‍ കേസ് തുടരുന്നതിനിടെയാണ് പുതിയ നീക്കം. കേസിനെ വര്‍ഗീയമായി വരെ തിരിച്ചുവിടാന്‍ സാനില്‍ ശ്രമിച്ചുവെന്നും തുഷാര്‍ ആരോപിച്ചു.
തുഷാറിനെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പിരചയക്കാരനില് നിന്ന് നാസില്‍ പണം നല്കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു.
അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഈ ചെക്ക് നാസില്‍ അബ്ദുള്ള സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്നും എന്നാല്‍ എഡിറ്റ് ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്നുമാണ് നാസില്‍ പ്രതികരിച്ചിരുന്നത്.
ഈ മാസം 20-ാം തീയതിയാണ് തുഷാറിനെ യു.എ.ഈ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തുകയായ 10 ലക്ഷം ദിര്‍ഹവും പാസ്പോര്‍ട്ടും ജാമ്യമായി കെട്ടിവച്ചിട്ടാണ് തുഷാര്‍ പുറത്തിറങ്ങിയത്.
CLICK TO FOLLOW UKMALAYALEE.COM