കേസ് തീരാതെ യുഎഇ വിടാനാവില്ല: തുഷാറിന്റെ അപേക്ഷ കോടതി തള്ളി
Thursday 29 August 2019 4:18 AM UTC
ദുബായ് Aug 29: ചെക്ക് കേസ് തീരാതെ യുഎഇ വിടാനാകില്ലെന്ന് വ്യക്തമാക്കി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അപേക്ഷ തള്ളി അജ്മാന് കോടതി.
ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി തുഷാര്‍ സമര്‍പ്പിച്ച അപേക്ഷയാണ് അജ്മാന് കോടതി ബുധനാഴ്ച തള്ളിയത്. ഇതോടെ കേരളത്തിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.
സ്വദേശി പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ നല്കി സ്വന്തം പാസ്പോര്‍ട്ടുമായി കേരളത്തിലേക്ക് മടങ്ങാനായിരുന്നു നീക്കം.
ആള്ജാമ്യപ്പെടുത്ത് രാജ്യം വിട്ടാല്‍ കേസ് പരിഗണിക്കുമ്പോള്‍ തുഷാര്‍ മടങ്ങി വരുമോ എന്ന കാര്യത്തിലും കേസിന്റെ ബാധ്യതകള്‍ ഏല്ക്കാന് സ്വദേശിക്ക് കഴിയുമോ എന്നതിലും ആശങ്കയുള്ളതിനാലാണ് കോടതി തുഷാറിന്റെ അപേക്ഷ തള്ളിയത്.
പത്തു വര്‍ഷം മുമ്പുള്ള ബിസിനസ് ഇടപാടിന്റെ ഭാഗമായി ഒമ്പത് ദശലക്ഷം ദിര്‍ഹം( പതിനെട്ട് കോടിയോളം രൂപ) രൂപ തനിക്ക് കിട്ടാനുണ്ടെന്ന് കാണിച്ച് തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരെ അജ്മാന് നുഐമി പോലീസില്‍ പരാതി നല്‍കിയത്.
പരാതിക്കാരന് ആറു കോടി രൂപ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്ന സാഹചര്യത്തിലാണ് കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമം വൈകുന്നത്.
ഒത്തുതീര്‍പ്പ് ശ്രമം വൈകിയതോടെയാണ് യുഎഇ പൗരന്റെ പാസ്പോര്‍ട്ട് സമര്‍പ്പിച്ച് തുഷാര്‍ യാത്രാവിലക്ക് മറികടക്കാന്‍ ശ്രമിച്ചത്.
ചെക്ക് കേസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അജ്മാനില്‍ അറസ്റ്റിലായത്.
CLICK TO FOLLOW UKMALAYALEE.COM