കേസില്‍ കക്ഷി ചേരാതിരുന്നിട്ടും ‘ട്രോഫി’ ബി.ജെ.പി. കൊണ്ടുപോയി
Friday 19 October 2018 3:23 AM UTC

കോട്ടയം Oct 19 : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ആദ്യംലഭിച്ച മേല്‍ക്കൈ പാര്‍ട്ടിക്കു നഷ്ടമായെന്നു കോണ്‍ഗ്രസിലെ ഒരുവിഭാഗം.
ആദ്യം പിന്നാക്കം പോയ ബി.ജെ.പി. അപ്രതീക്ഷിതമായി ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ നേട്ടം കൊയ്തെന്നും വിലയിരുത്തല്‍.
സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കാമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിന്റെ ആദ്യ നാലുദിവസം നിശബ്ദമായിരുന്ന ബി.ജെ.പി, പിന്നീടാണ് സജീവമായത്.
സ്ത്രീപ്രവേശനം ആകാമെന്ന ആര്.എസ്.എസ്. ദേശീയനേതൃത്വത്തിന്റെ നിലപാടായിരുന്നു കാരണം.
എന്നാല്‍, കാലങ്ങളായി കാത്തിരുന്ന ഹൈന്ദവ ഏകോപനത്തിന് ശബരിമല വിഷയം പറ്റിയതാണെന്ന് ബി.ജെ.പി. സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചതോടെയാണ് പ്രക്ഷോഭത്തിന് അമിത് ഷാ പച്ചക്കൊടി കാട്ടിയത്.
സ്ത്രീപ്രവേശന വിഷയം സുപ്രീം കോടതിയില്‍ എത്തിയിട്ട് കാലങ്ങളായെങ്കിലും നിലവിലുളള സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാത്രമാണ്.
ഹൈന്ദവ സംഘടനകളില്‍ എന്‍.എസ്.എസാണു കേസ് കോടതിയില്‍ എത്തിയ അന്നു മുതല്‍ കക്ഷി ചേര്‍ന്ന് നിലവിലുളള സ്ഥിതിയില്‍ മാറ്റംവരുത്താന്‍ പാടില്ലെന്നു വാദിച്ചത്.
ബി.ജെ.പി. അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികളോ ഇതര ഹൈന്ദവ സംഘടനകളോ കേസില്‍ കക്ഷി ചേര്‍ന്നിരുന്നില്ല.എന്നാല്‍, കോടതി വിധി വന്നതോടെയാണ് നിലവിലുളള സാഹചര്യങ്ങള്‍ മാറിമറിഞ്ഞത്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആകാമെന്ന നിലപാടാണ് തുടക്കം മുതല്‍ ഇടതുസര്‍ക്കാര്‍ സ്വീകരിച്ചുപോന്നത്. വിധി വന്നപ്പോള്‍ തന്നെ ആദ്യം പ്രതികരിച്ചത്.എന്‍.എസ്.എസ്. നേതൃത്വമാണ്.
ഇതിന് പിന്നാലെയാണ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു രംഗത്തു വന്നത്. ഇതോടെ ഹൈന്ദവ സംഘടകള്‍ക്കിടയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈയും ലഭിച്ചു.
പിന്നീട് പ്രതിഷേധത്തിന്റെ നേതൃത്വം ബി.ജെ.പി. ഏറ്റെടുത്തതോടെ കോണ്‍ഗ്രസിന് പിന്നാക്കം പോകേണ്ടി വന്നു.
CLICK TO FOLLOW UKMALAYALEE.COM